Update: 2015-11-16 04:32 GMT
കടുത്തുരുത്തി: മൊബൈല്‍ കട കുത്തിത്തുറന്ന് മോഷണം നടത്തിയ കുട്ടി മോഷ്ടാക്കളെ കടുത്തുരുത്തി പോലിസ് പിടികൂടി. രണ്ടു തവണയായി 11 വില കൂടിയ ഫോണുകളാണ് സംഘം കവര്‍ച്ച ചെയ്തത്.
മോഷ്ടിച്ച മൊബൈലുകള്‍ ഇവര്‍ തന്നെ ഉപയോഗിക്കുകയായിരുന്നു.ഫോണുകളുടെ കോഡ് നമ്പര്‍ വച്ചു പോലിസ് നടത്തിയ അന്വേഷണമാണു മോഷ്ടാക്കളെ കുരുക്കിയത്.
കുടവെച്ചൂര്‍ സ്വദേശികളായ നാലു വിദ്യാര്‍ഥികളാണു പിടിയിലായത്. മോഷ്ടിച്ച ഒമ്പതു ഫോണുകളും പോലിസ് കണ്ടെടുത്തു. രണ്ടെണ്ണം കൂടി ലഭിക്കാനുണ്ട്. കല്ലറ കുരിശുപള്ളി കവലയില്‍ സ്ഥിതി ചെയ്യുന്ന സോയാസ് മൊബൈല്‍ ഷോപ്പില്‍ നിന്നാണ് സംഘം മോഷണം നടത്തിയത്.
കടയുടെ മേല്‍ക്കൂരയിലെ ഓട് പൊളിച്ചാണ് കുട്ടി മോഷ്ടാക്കള്‍ കടയ്ക്കുള്ളില്‍ പ്രവേശിച്ചത്.
തടി കൊണ്ടുള്ള മച്ച് കുത്തിപ്പൊളിച്ചായിരുന്നു കവര്‍ച്ച. കഴിഞ്ഞ ജനുവരിയിലും സപ്തംബര്‍ 27നുമാണ് സംഘം കടയില്‍ കവര്‍ച്ച നടത്തിയത്.
Tags: