തമിഴ്‌നാട് എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി ശരിവച്ചു

Update: 2018-10-25 06:39 GMT
ചെന്നൈ: പളനിസാമി സര്‍ക്കാരിന് ആശ്വാസമേകി 18 തമിഴ്‌നാട് എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി ശരിവച്ചു. ടിടിവി ദിനകരന്‍ പക്ഷത്തുള്ള എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയ നടപടിയാണ് മദ്രാസ് ഹൈക്കോടതി ശരിവച്ചിരിക്കുന്നത്.



വിപ്പ് ലംഘിച്ച് പളനിസാമിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് 2017 സപ്തംബര്‍ 18ന് ഗവര്‍ണറെ സമീപിച്ചതിനെ തുടര്‍ന്നാണ് 18 എംഎല്‍എമാരെ അയോഗ്യരാക്കിയത്. ഇപിഎസ് സര്‍ക്കാരിന് തല്‍ക്കാലം ആശ്വാസം നല്‍കുന്നതാണ് കോടതി വിധി. ജസ്റ്റിസ് എം.സത്യനാരായണനാണ് വിധി പ്രഖ്യാപിച്ചത്.