|    Oct 16 Tue, 2018 6:22 pm
FLASH NEWS
Home   >  Kerala   >  

തെരുവില്‍ സമരം ചെയ്യുന്ന സ്ത്രീകളുടെ വിലാപം കണ്ടില്ലെന്ന് നടിക്കാനാവില്ല: വിഎസ്

Published : 25th September 2018 | Posted By: afsal ph

തിരുവനന്തപുരം: നീതി തേടി തെരുവില്‍ സമരം ചെയ്യേണ്ടിവരുന്ന സ്ത്രീകളുടെ വിലാപം മാധ്യമ പ്രവര്‍ത്തകര്‍ക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍. തിരുവനന്തപുരം പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തല്‍ ദിനാചരണവുമായി ബന്ധപ്പെട്ട് അനുസ്്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരെല്ലാം വേട്ടക്കാരുടെ പക്ഷത്ത് നിന്നാലും, മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇരകള്‍ക്കൊപ്പമേ നില്‍ക്കാനാവു. ഇരകള്‍ക്കൊപ്പം നില്‍ക്കുന്നവരുടെ പ്രതിഷേധങ്ങളും പ്രകടനങ്ങളും തല്ലിക്കെടുത്താന്‍ നോക്കുന്ന ഘട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പക്ഷം ചേരുന്നതും അതുകൊണ്ടാണെന്നും വി എസ് പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്രത്തിന് വേണ്ടി, സ്വകാര്യത സംരഭക്ഷിക്കാന്‍ തുല്യനീതിക്ക് വേണ്ടി നടത്തുന്ന ചെറുതും വലുതുമായ എല്ലാ പ്രക്ഷോഭങ്ങളിലും നിങ്ങള്‍ക്കൊരു നേരിന്റെ പക്ഷമുണ്ടാവണം. നാട് കടത്തപ്പെട്ടേണ്ടക്കാം, എന്നാലും നാട്ടുകാരെ നേരറിയിക്കുകയെന്നതാണ് പത്രധര്‍മം.
പത്ര പ്രവര്‍ത്തനരംഗം അല്‍ഭുതകരമായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായി. രൂപ ഭാവങ്ങളില്‍ ആകെ മാറ്റം പ്രകടമായി. വാര്‍ത്താ അവതരണ രംഗത്തിന്റെ രീതിമാത്രമല്ല സ്വീകരിക്കുന്ന രീതിയിലും കാതലായ മാറ്റങ്ങളുണ്ടായി. പത്രത്തിന്റെ ഉടമ, എഡിറ്റര്‍ ബന്ധങ്ങളിലും മൗലീകമായ പൊളിച്ചെഴുത്തുണ്ടായി. മാധ്യമ പ്രവര്‍ത്തനം ആകെ വന്‍കിട കോര്‍പ്പറേറ്റുകളുടെ ആധിപത്യത്തിലായി. ഇത് വാര്‍ത്തകളുടെ ഉള്ളടക്കത്തെ പോലും ബാധിക്കുന്നതായുള്ള വിമര്‍ശനങ്ങളും ഉണ്ട്. പൊളിറ്റിക്കല്‍ റിപോര്‍ട്ടിങ് പൊളിറ്റിക്കല്‍ എന്റര്‍െൈടമന്റായി മാറികൊണ്ടിരിക്കുകയുമാണ്. ഇതിനിടെ യാതൊരു നിയന്ത്രണങ്ങളൊന്നും ഇല്ലാത്ത രീതിയില്‍ നവമാധ്യമങ്ങളും അരങ്ങ് വാഴുന്നു. ഈ ശബ്്ദകോലാങ്ങള്‍ക്കിടയില്‍ അരികുകളിലേക്ക് എറിയപ്പെട്ടുകൊണ്ടിരിക്കുന്ന സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളുടെ ജീവിതം വേണ്ടത്ര പരിഗണിക്കപ്പെടാതെ പോകുന്നുണ്ട്.
സ്വദേശിമാനി രാമകൃഷ്ണപിള്ളയെ അനുസ്്മരിക്കുമ്പോള്‍ ഇത്തരം ചില ചിതറിയ ചിന്തകള്‍ മാത്രമാണ് ഈകാലഘട്ടത്തില്‍ പങ്ക് വയ്ക്കാനുള്ളതെന്നും കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എന്നും വെളിച്ചവും ദിശാബോധവും നല്‍കുന്നതാണ് അദ്ദേഹത്തിന്റെ ഓര്‍മകളെന്നും വി എസ് പറഞ്ഞു. പ്രസ് ക്ലബ് പ്രഡിഡന്റ് ജി പ്രമോദ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തരായ എംജി രാധാകൃഷ്ണന്‍, സി ഗൗരീദാസന്‍ നായര്‍ അനുസ്്മരണ പ്രഭാഷണം നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss