Trivandrum

Trivandrum
X
മഴ നനഞ്ഞ പോളിങ് ശതമാനം ആരെ തുണയ്ക്കും ?tvm TWO

തിരുവനന്തപുരം:  ജില്ലാടിസ്ഥാനത്തില്‍ ഏറ്റവുംകുറവ് പോളിങ് നടന്നത് തിരുവനന്തപുരത്താണ്. ഇരുമുന്നണികളും തുല്യശക്തികളായി ഏറ്റുമുട്ടിയ കോര്‍പറേഷനില്‍ വോട്ടിങ് ശതമാനം കുറഞ്ഞതു മുന്നണികളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നു. കഴിഞ്ഞതവണ കോര്‍പറേഷനില്‍ കേവലഭൂരിപക്ഷത്തില്‍ അധികാരത്തില്‍ കടന്നുകൂടിയ എല്‍ഡിഎഫ് ഘടകകക്ഷികളുടെ പിന്തുണകൊണ്ട് മാത്രമാണ് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയത്.

ആര്‍എസ്പി യുഡിഎഫിലേക്ക് പോയപ്പോഴും കോര്‍പറേഷനിലെ എല്‍ഡിഎഫ് പിന്തുണ പിന്‍വലിച്ചിരുന്നില്ല. ജില്ലയിലെ നാലു മുന്‍സിപ്പാലിറ്റികളില്‍ 75 ശതമാനവും ത്രിതലപഞ്ചായത്തുകളില്‍ 72 ശതമാനവും വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ജില്ലയിലെ പോളിങില്‍ അവകാശവാദവുമായി മുന്നണികളും പാര്‍ട്ടികളും രംഗത്തെത്തി. തങ്ങളുടെ വോട്ടുകള്‍ പോള്‍ ചെയ്തിട്ടുണ്ടെന്നും അതിനനുസൃതമായ വിജയമുണ്ടാകുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നു.

TRIVANDRUM ONE

സര്‍ക്കാരിനുള്ള പിന്തുണയാണ് ശരാശരി പോളിങ് നടക്കാന്‍ കാരണമെന്നാണ് യുഡിഎഫ് നിലപാട്. പുതിയ വോട്ടര്‍മാര്‍ തങ്ങള്‍ക്കൊപ്പമാണെന്നും പാര്‍ട്ടി അംഗത്വം വര്‍ധിച്ചതും പോളിങിനെ സ്വാധീനിച്ചുണ്ടെന്ന് ബിജെപി വിലയിരുത്തി. നിലവിലെ പോളിങ് ശതമാനത്തില്‍ എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി, ആര്‍എംപി, ഡിഎച്ച്ആര്‍എം തുടങ്ങിയ നവരാഷ്ട്രീയ പാര്‍ട്ടികളിലും പ്രതീക്ഷ നല്‍കുന്നുണ്ട്.
നാലുപതിറ്റാണ്ടായി കൈപ്പിടിയിലുള്ള കോര്‍പറേഷന്‍ ഭരണം നിലനിര്‍ത്തുകയെന്നതിനൊപ്പം കഴിഞ്ഞതവണ അട്ടിമറിയിലൂടെ യുഡിഎഫ് കൈക്കലാക്കിയ ജില്ലാപ്പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് എല്‍ഡിഎഫിനുള്ളത്. എന്നാല്‍, കഴിഞ്ഞതവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ കോര്‍പറേഷന്‍ പിടിക്കാനും ജില്ലാപ്പഞ്ചായത്ത് നിലനിര്‍ത്താനുമാണ് യുഡിഎഫ് ശ്രമം.   കഴിഞ്ഞതവണ കോര്‍പറേഷനില്‍ ആറു സീറ്റുകള്‍ നേടിയ ബിജെപി ഇത്തവണ ശക്തമായ സാന്നിധ്യം അവകാശപ്പെടുന്നു.





















JHJH
Next Story

RELATED STORIES

Share it