ഗവർണറുടെ നിര്‍ദേശത്തിനെതിരെ വിസിമാര്‍ ഹൈക്കോടതിയില്‍; നാലുമണിക്ക് പ്രത്യേക സിറ്റിങ്ങ്
ഹരജിയുടെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ദീപാവലി അവധി ദിനമായ ഇന്നുതന്നെ പ്രത്യേക സിറ്റിങ്ങ് നടത്താന്‍ ഹൈക്കോടതി തീരുമാനിച്ചത്.
കൊച്ചി: രാജിവെക്കണമെന്ന ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശത്തിനെതിരെ വൈസ് ചാന്‍സലര്‍മാര്‍ നിയമപോരാട്ടത്തിന്. ചാന്‍സലറുടെ നിര്‍ദേശത്തിനെതിരെ വി സിമാര്‍ ഹൈക്കോടതിയില്‍ ഹരജി നല്കി. ഹരജി ഹൈക്കോടതി നാലു മണിക്ക് പരിഗണിക്കും.
ഹരജിയുടെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ദീപാവലി അവധി ദിനമായ ഇന്നുതന്നെ പ്രത്യേക സിറ്റിങ്ങ് നടത്താന്‍ ഹൈക്കോടതി തീരുമാനിച്ചത്. ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് ഹരജി പരിഗണിക്കുക. വിസിമാരുടെ ആവശ്യം പരിഗണിച്ചാണ് പ്രത്യേക സിറ്റിങ്ങ് നടത്താന്‍ കോടതി തീരുമാനിച്ചത്.
സംസ്ഥാനത്തെ ഒമ്പതു സര്‍വകലാശാല വിസിമാരോട് ഇന്ന് രാവിലെ 11.30 നകം രാജിവെക്കാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ വിസിമാരെ പുറത്താക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇല്ലാത്ത അധികാരം പ്രയോഗിക്കാന്‍ ചാന്‍സലര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
RELATED STORIES
ഹജ്ജ് ക്യാംപ്: കണ്ണൂരിലെ സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം 22ന്
20 May 2024 1:18 PM GMTഇറാന് പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ നിര്യാണത്തില്‍ എസ് ഡിപി ഐ...
20 May 2024 1:09 PM GMTമഴക്കാലമാണ്...; റോഡില്‍ അല്പം ശ്രദ്ധയാവാം
20 May 2024 1:00 PM GMTയുദ്ധക്കുറ്റം; നെതന്യാഹുവിനും ഗാലന്റിനും സിന്‍വാറിനുമെതിരേ ഐസിസിയുടെ...
20 May 2024 12:45 PM GMTമെട്രോ സ്റ്റേഷനുകളിൽ കെജ് രിവാളിനെ ഭീഷണിപ്പെടുത്തുന്ന ചുവരെഴുത്തുകൾ;...
20 May 2024 12:38 PM GMTകട വരാന്തയിൽ നിന്ന് ഷോക്കേറ്റ് 19കാരൻെറ മരണം; വിശദീകരണവുമായി കെഎസ്ഇബി
20 May 2024 11:06 AM GMT