Big stories

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒമ്പത് മുതല്‍ 29 വരെ; പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 10ന് തുടങ്ങും

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒമ്പത് മുതല്‍ 29 വരെ; പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 10ന് തുടങ്ങും
X

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ 2023 മാര്‍ച്ച് ഒമ്പത് മുതല്‍ 29 വരെ നടത്തും. മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. പരീക്ഷാഫലം മെയ് 10നുള്ളില്‍ പ്രഖ്യാപിക്കും. മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

മാര്‍ച്ച് 10 മുതല്‍ 30 വരെയാണ് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പ്ലസ്ടു പരീക്ഷകള്‍. 10ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് മൂന്നുവരെയാണ് മാതൃകാ പരീക്ഷകള്‍. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകള്‍ ഫെബ്രുവരി ഒന്നിനും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകള്‍ ജനുവരി 25നും ആരംഭിക്കും. പ്ലസ്ടു വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി മോഡല്‍ എക്‌സാം 2023 ഫെബ്രുവരി 27ന് തുടങ്ങും. മാര്‍ച്ച് മൂന്നിനാണ് പൂര്‍ത്തിയാവുക.

ഏപ്രില്‍ മൂന്നിന് മൂല്യനിര്‍ണയം ആരംഭിച്ച് മെയ് 25നകം ഫലം പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് തിയ്യതികള്‍ പ്രഖ്യാപിച്ചത്. പരീക്ഷാ തിയ്യതിയും ഫലം പുറത്തുവരുന്ന തിയ്യതിയുമടക്കം വളരെ നേരത്തെ തന്നെ പ്രഖ്യാപിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. നാലരലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതുക. 70 മൂല്യനിര്‍ണയ ക്യാംപുകളുണ്ടാവും. ഇവിടെ 9,762 അധ്യാപകര്‍ ചേര്‍ന്ന് മൂല്യനിര്‍ണയം നടത്തും.

ഒമ്പതുലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷകള്‍ എഴുതും. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 60,000 ഓളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. 82 മൂല്യനിര്‍ണയ ക്യാംപുകളാണ് ഹയര്‍ സെക്കന്‍ഡറിയിലുണ്ടാവുക. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ എട്ട് മൂല്യനിര്‍ണയ ക്യാംപുകള്‍ പ്രവര്‍ത്തിക്കും.

Next Story

RELATED STORIES

Share it