രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ലൈസന്‍സ് റദ്ദാക്കി കേന്ദ്രം
ട്രസ്റ്റ് ചൈനീസ് സഹായം സ്വീകരിച്ചെന്ന് നേരത്തേ ബിജെപി ആരോപണം ഉന്നയിച്ചിരുന്നു.
BY ABH23 Oct 2022 8:33 AM GMT
X
ABH23 Oct 2022 8:33 AM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അനുകൂല സന്നദ്ധ സംഘടനകളായ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ലൈസന്‍സ് റദ്ദാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സോണിയ ഗാന്ധി അധ്യക്ഷയായ ട്രസ്റ്റ് വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചെന്നാരോപിച്ചാണ് നടപടി.
ട്രസ്റ്റ് ചൈനീസ് സഹായം സ്വീകരിച്ചെന്ന് നേരത്തേ ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. സംഘടനകള്‍ വിദേശ പണം സ്വീകരിച്ചോ എന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ സിബിഐയെ നിയോഗിച്ചേക്കുമെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പി ചിദംബരം എന്നിവരാണ് ട്രസ്റ്റിലെ മറ്റു അംഗങ്ങള്‍. സംഘടനകളെ കുറിച്ചുള്ള ആരോപണങ്ങള്‍ അന്വേഷിക്കാനായി 2020 ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മന്ത്രിതല സമിതി രൂപീകരിച്ചിരുന്നു.
Next Story
RELATED STORIES
ഹജ്ജ് ക്യാംപ്: കണ്ണൂരിലെ സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം 22ന്
20 May 2024 1:18 PM GMTഇറാന് പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ നിര്യാണത്തില്‍ എസ് ഡിപി ഐ...
20 May 2024 1:09 PM GMTമഴക്കാലമാണ്...; റോഡില്‍ അല്പം ശ്രദ്ധയാവാം
20 May 2024 1:00 PM GMTയുദ്ധക്കുറ്റം; നെതന്യാഹുവിനും ഗാലന്റിനും സിന്‍വാറിനുമെതിരേ ഐസിസിയുടെ...
20 May 2024 12:45 PM GMTമെട്രോ സ്റ്റേഷനുകളിൽ കെജ് രിവാളിനെ ഭീഷണിപ്പെടുത്തുന്ന ചുവരെഴുത്തുകൾ;...
20 May 2024 12:38 PM GMTകട വരാന്തയിൽ നിന്ന് ഷോക്കേറ്റ് 19കാരൻെറ മരണം; വിശദീകരണവുമായി കെഎസ്ഇബി
20 May 2024 11:06 AM GMT