രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററില്‍ പരിശോധന
BY BSR15 April 2024 11:32 AM GMT
X
BSR15 April 2024 11:32 AM GMT
നീലഗിരി: തമിഴ്‌നാട്ടിലെ നീലഗിരിയില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതായി റിപോര്‍ട്ട്. ഹെലികോപ്റ്റര്‍ നീലഗിരിയില്‍ ലാന്‍ഡ് ചെയ്ത ശേഷമാണ് ഫ്‌ളൈയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങളുടെ ഭാഗമാണ് പരിശോധനയെന്ന് തിരഞ്ഞെടുപ്പ് സമിതി വൃത്തങ്ങള്‍ പറഞ്ഞു. നേരത്തേ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയുടെ ഹെലികോപ്റ്ററിലും പരിശോധന നടത്തിയിരുന്നു. രാഹുല്‍ ഗാന്ധി തന്റെ ലോക്‌സഭാ മണ്ഡലമായ വയനാട്ടിലേക്ക് പോവുന്നതിനിടെയാണ് സംഭവം. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന റോഡ്‌ഷോയും പൊതുയോഗവും ഉള്‍പ്പെടെ രണ്ടാംഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തിയത്.
Next Story
RELATED STORIES
തൃശൂര്‍ പൂരം കലക്കിയതിന്റെ അന്വേഷണം; തെറ്റായ വിവരാകാശ മറുപടി നല്കിയ...
20 Sep 2024 5:59 PM GMTപറവൂര്‍ താലൂക്ക് ആശുപത്രിയില്‍ മരം മുറിക്കുന്നതിനിടയില്‍ യുവാവ്...
20 Sep 2024 5:41 PM GMTകൊടിഞ്ഞി ഫൈസല്‍ വധം; ഒത്തുകളി ആര്‍ക്ക് വേണ്ടി; എസ് ഡി പി ഐ
20 Sep 2024 5:33 PM GMTജാമ്യാപേക്ഷ; പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഇ അബൂബക്കറിന്റെ...
20 Sep 2024 5:25 PM GMTലെബനന് സ്ഫോടനം; പേജറുകളും മലയാളിയുടെ ബള്‍ഗേറിയന്‍ കമ്പനിയുമായി...
20 Sep 2024 2:25 PM GMTഎം ആര് അജിത്കുമാറിനെതിരെ കേസെടുക്കില്ല; ചുമതല തിരുവനന്തപുരം യൂണിറ്റ്...
20 Sep 2024 1:47 PM GMT