Sub Lead

ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച് നോര്‍വേയും അയര്‍ലാന്‍ഡും സ്‌പെയിനും

ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച് നോര്‍വേയും അയര്‍ലാന്‍ഡും സ്‌പെയിനും
X

നോര്‍വേ: ഫലസ്തീന്റെ അസ്തിത്വം അംഗീകരിക്കാന്‍ തയ്യാറായി മൂന്നു യൂറോപ്യന്‍ രാജ്യങ്ങള്‍. ഫലസ്തീന്‍ രാഷ്ട്രവാദത്തെ പിന്തുണച്ചാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഇസ്രായേലിന്റെ താക്കീതുകള്‍ നിലനില്‍ക്കെയാണ് നോര്‍വേ, അയര്‍ലാന്‍ഡ്, സ്‌പെയിന്‍ എന്നീ മൂന്നു യൂറോപ്യന്‍ രാജ്യങ്ങള്‍ ഫലസ്തീനെ ഒരു രാഷ്ട്രമെന്ന നിലയ്ക്ക് അംഗീകരിക്കാനൊരുങ്ങുന്നത്. മെയ് 28ന് ഈ രാജ്യങ്ങള്‍ തങ്ങളുടെ തീരുമാനം ഔപചാരികമായി പ്രഖ്യാപിക്കും. മധ്യപൂര്‍വദേശത്ത് സമാധാനം സ്ഥാപിക്കുന്നതിനു വേണ്ടിയാണ് ഫലസ്തീനെ ഒരു സ്‌റ്റേറ്റായി അംഗീകരിക്കുന്നതെന്ന് രാഷ്ട്രനേതാക്കള്‍ പറഞ്ഞു.

'ദ്വിരാഷ്ട്ര പരിഹാരമായിരുന്നു ഇസ്രായേലിന്റെ ഉത്തമ താല്‍പ്പര്യം. അംഗീകാരം മെയ് 28ന് പ്രാബല്യത്തില്‍ വരുമെന്ന് നോര്‍വേ പ്രധാനമന്ത്രി ജൊനാസ് ഗര്‍ സ്‌റ്റോര്‍ പറഞ്ഞു. 'ഇത്തരമൊരു അംഗീകാരമില്ലെങ്കില്‍ മധ്യപൂര്‍വദേശത്ത് സമാധാനം ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഒരു യുദ്ധത്തിനു നടുവില്‍, ഗസയില്‍ പതിനായിരങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ ഇത്രായേലികള്‍ക്കും ഫലസ്തീനികള്‍ക്കും ഒരുപോലെ സാധ്യമാവുന്ന ഒരു രാഷ്ട്രീയ പരിഹാരം മാത്രമാണ് ബദല്‍. അത് തോളോട് തോള്‍ ചേര്‍ന്ന്, സമാധാനത്തിലും സുരക്ഷിതത്വത്തിലും കഴിയുന്ന രണ്ടു രാഷ്ട്രങ്ങളായിരിക്കുക എന്നതാണ്'-ഗര്‍ സ്‌റ്റോര്‍ വ്യക്തമാക്കി. ഫലസ്തീന്‍ രാഷ്ട്രത്തെ തന്റെ രാജ്യവും അംഗീകരിക്കുമെന്ന് നോര്‍വേയുടെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ അയര്‍ലാന്‍ഡ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസും പറഞ്ഞു. അയര്‍ലാന്‍ഡ്, നോര്‍വേ, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി ഇന്ന് പ്രഖ്യാപിക്കുന്നു വാര്‍ത്താസമ്മേളനത്തില്‍ ഹാരിസ് പറഞ്ഞു. 'ഈ തീരുമാനം നടപ്പില്‍ വരുത്തുന്നതിന് ആവശ്യമായ ദേശീയ നടപടികള്‍ ഞങ്ങള്‍ ഓരോരുത്തരും കൈക്കൊള്ളും'-അദ്ദേഹം വ്യക്തമാക്കി. 'വരുന്ന ആഴ്ചകളില്‍ തന്നെ കൂടുതല്‍ രാജ്യങ്ങള്‍ ഇത്തരമൊരു സുപ്രധാന നടപടി സ്വീകരിച്ച് ഞങ്ങളോടൊപ്പം ചേരുമെന്നതില്‍ എനിക്ക് ആത്മവിശ്വാസമുണ്ട് ' ഹാരിസ് കൂട്ടിച്ചേര്‍ത്തു.രാജ്യങ്ങളുടെ തീരുമാനം ഹമാസ് സ്വാഗതം ചെയ്തു. യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഒരു വഴിത്തിരിവാണെന്ന് ഹമാസ് രാഷ്ട്രീയകാര്യ സമിതിയിലെ മുതിര്‍ന്ന അംഗം ബാസിം നഈം പറഞ്ഞു. ഫലസ്തീന്‍ ജനതയുടെ ധീരമായ ചെറുത്തുനില്‍പ്പാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരത്തിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it