മൈക്രോസോഫ്റ്റിന്റെ 'മോസ്റ്റ് വാല്യൂവബിള്‍ പ്രഫഷനല്‍' അവര്‍ഡ് മുഹമ്മദ് അല്‍ഫാന്
കോഴിക്കോട്: മൈക്രോസോഫ്റ്റിന്റെ ഈ വര്‍ഷത്തെ എംവിപി (Most Valuable Professional) അവാര്‍ഡ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി മുഹമ്മദ് അല്‍ഫാന് ലഭിച്ചു. ടെക്‌നോളജി രംഗത്ത് നല്‍കിയ സംഭാവനകള്‍ക്കാണ് മുഹമ്മദ് അല്‍ഫാന് അവാര്‍ഡ് ലഭിച്ചത്. 90 രാജ്യങ്ങളില്‍നിന്നായി മൂവായിരത്തോളം അപേക്ഷകളില്‍ നിന്നാണ് മൈക്രോസോഫ്ട് മുഹമ്മദ് അല്‍ഫാനടക്കം 16 പേരെ തിരഞ്ഞെടുത്തത്. 25 വര്‍ഷത്തിനിടയില്‍ ഈ വിഭാഗത്തിലെ അവാര്‍ഡ് നാല് ഇന്ത്യക്കാര്‍ക്കാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
മൈക്രോസോഫ്റ്റ് എക്‌സല്‍, പവര്‍ ബി ഐ എന്നീ സോഫ്റ്റ്‌വെയറുകള്‍ ഉഗാണ്ട, ടാന്‍സാനിയ, കെനിയ തുടങ്ങിയ രാജ്യങ്ങളിലെ എന്‍ജിഒകള്‍ക്കും യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും മുഹമ്മദ് അന്‍ഫാന്‍ ഓണ്‍ലൈനിലൂടെ പഠിപ്പിക്കുകയായിരുന്നു. ദരിദ്ര രാജ്യങ്ങളിലെ എന്‍ജിഒകളായിരുന്നു ഇതില്‍ കൂടുതലും.
ഐടി കമ്പനികളിലെ ജോലി ഉപേക്ഷിച്ച് ജനപ്രിയ സോഫ്റ്റ്‌വെയറുകള്‍ സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു മുഹമ്മദ് അല്‍ഫാന്‍. ഡാറ്റാ അനലിറ്റിക് എന്ന പുസ്തകത്തിന്റെ രചയിതാവും കൂടിയാണ്. ഈ പുസ്തകം മദ്രാസ് ക്രിസ്ത്യന്‍ കോളജിലെ ബിബിഎ വിദ്യാര്‍ഥികള്‍ക്ക് ടെക്സ്റ്റ് ബുക്കായി പരിഗണിച്ചിരുന്നു. ആമസോണിലെ ടോപ് സെല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്നു.
ബാംഗ്ലൂരിലും, ഗള്‍ഫ് രാജ്യങ്ങളിലും ഐടി കമ്പനികളില്‍ 14 വര്‍ഷോത്തോളം ജോലി ചെയ്തിരുന്നു മുഹമ്മദ് അല്‍ഫാന്‍.
ഇപ്പോള്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും ബിസിനസ് സ്‌കൂളുകള്‍ക്കും മറ്റും ട്രെയിനിങ് നല്‍കി വരികയാണ്.
ഭാര്യ: റഫ. മക്കള്‍: സിദാന്‍, രഹാന്‍.
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT