Sub Lead

കരിപ്പൂര്‍ വിമാനത്താവളം: ദമ്മം, റാസല്‍ ഖൈമ റൂട്ടില്‍ സര്‍വീസുമായി വിദേശ വിമാനക്കമ്പനികള്‍

കരിപ്പൂര്‍ വിമാനത്താവളം: ദമ്മം, റാസല്‍ ഖൈമ റൂട്ടില്‍ സര്‍വീസുമായി വിദേശ വിമാനക്കമ്പനികള്‍
X
കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യ ഒഴിവാക്കിയ ദമ്മം, റാസല്‍ഖൈമ റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ വിദേശ വിമാനക്കമ്പനികള്‍ രംഗത്ത്. ദമ്മം സര്‍വീസ് സലാം എയറും അബുദാബി-റാസല്‍ ഖൈമ-കോഴിക്കോട് മേഖലയില്‍ എയര്‍ അറേബ്യയുമാണ് സര്‍വീസുകളുടെ എണ്ണം കൂട്ടാനൊരുങ്ങുന്നത്. ഇതുപ്രകാരം എയര്‍ അറേബ്യ മാര്‍ച്ച് 31 മുതല്‍ സര്‍വീസുകള്‍ ആഴ്ചയില്‍ അഞ്ചായി ഉയര്‍ത്തി. നിലവില്‍ റാസല്‍ ഖൈമ-കോഴിക്കോട് റൂട്ടില്‍ മൂന്നു സര്‍വീസ് വീതമാണ് നടത്തിയിരുന്നത്. തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തും. ഈ മേഖലയില്‍ നടത്തിയിരുന്ന മൂന്നു സര്‍വീസുകള്‍ എയര്‍ ഇന്ത്യ കണ്ണൂരിലേക്ക് മാറ്റിയിരുന്നു.

ഏപ്രില്‍ 19 മുതല്‍ അബൂദബി-കോഴിക്കോട് റൂട്ടില്‍ ആഴ്ചയില്‍ 16 സര്‍വീസ് എന്നുള്ളത് 17 വീതം സര്‍വീസ് ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മൂന്നുവീതം സര്‍വീസുകളാണ് ഉണ്ടാവുക. സലാം എയര്‍ സര്‍വീസുകളുടെ എണ്ണവും സമയക്രമവും പ്രഖ്യാപിച്ചിട്ടില്ല. ഏപ്രില്‍ 15ഓടെ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് തീരുമാനം. മസ്‌കത്തിലേക്ക് നേരത്തേ കോഴിക്കോട് നിന്ന് ആഴ്ചയില്‍ ആറു സര്‍വീസുകള്‍ ഉണ്ടായിരുന്നത് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അഞ്ചാക്കി ചുരുക്കിയിരുന്നു. ഇതില്‍ ഒരു സര്‍വീസ് കണ്ണൂരിലേക്കാണ് മാറ്റിയത്. ഈ ഒഴിവിലേക്കാണ് സലാം എയര്‍ കരിപ്പൂരില്‍ സര്‍വീസ് വര്‍ധിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it