കണ്ണൂര്‍ നാറാത്ത് കാറപകടം; യുവാവ് മരിച്ചു
കണ്ണൂര്‍: നാറാത്ത് കാക്കത്തുരുത്തി റോഡിനു സമീപം കാര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. നാറാത്ത് യുപി സ്‌കൂളിനു സമീപം ഡാനിഷ്(17) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30ഓടെയാണ് അപകടം. കാറിലുണ്ടായിരുന്ന സഫ്‌വാന്‍, സൈന്‍, ഷിബിന്‍ എന്നിവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പുതിയതെരു ഭാഗത്ത് നിന്നു കമ്പില്‍ ഭാഗത്തേക്കു പോവുകയായിരുന്ന കാര്‍ ആണ് അപകടത്തില്‍പെട്ടത്. നിയന്ത്രണംവിട്ട കാര്‍ വലതു ഭാഗത്തെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് കാറിനുള്ളില്‍ നിന്നു നാലുപേരെയും രക്ഷപ്പെടുത്തി കണ്ണൂര്‍ എകെജി ആശുപത്രിയില്‍ എത്തിച്ചത്. നില ഗുരുതരമായതിനെ തുടര്‍ന്ന് രണ്ടുപേരെ ചാലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നു രാവിലെയാണ് ഡാനിഷ് മരണപ്പെട്ടത്. മയ്യില്‍ കയരളം സ്വദേശി അബ്ദുല്‍ ഖാദറിന്റെയും നാറാത്ത് യുപി സ്‌കൂളിനു സമീപത്തെ സമീറയുടെയും മകനാണ്.
RELATED STORIES
ചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല
9 May 2024 6:15 AM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് സമരം; ജോലിക്ക് എത്താതിരുന്ന ജീവനക്കാര്‍ക്ക്...
9 May 2024 6:12 AM GMTകനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMT