ഹോളിവുഡ് താരം ക്രിസ്റ്റ്യന്‍ ഒലിവറും രണ്ട് മക്കളും വിമാനാപകടത്തില്‍ മരിച്ചു
ലോസ് ഏയ്ഞ്ചല്‍സ്: പ്രമുഖ ഹോളിവുഡ് താരം ക്രിസ്റ്റ്യന്‍ ഒലിവറും(51) അദ്ദേഹത്തിന്റെ രണ്ട് മക്കളും വിമാനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച സ്വകാര്യവിമാനം ടേക്ക്ഓഫ് ചെയ്തതിനു പിന്നാലെ കരീബിയന്‍ കടലില്‍ പതിക്കുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. വിമാനത്തിന്റെ പൈലറ്റ് റോബര്‍ട്ട് ഷാസും അപകടത്തില്‍ മരണപ്പെട്ടതായാണ് വിവരം. ഒലിവറിന്റെ പെണ്മക്കളായ മെഡിറ്റ(10), അനിക്(12) എന്നിവരാണ് വ്യാഴാഴ്ചയുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. അപകടം നടന്നയുടന്‍ മല്‍സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും സ്ഥലത്തെത്തിയെങ്കിലും ആരുടേയും ജീവന് രക്ഷിക്കാനായില്ല. അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ക്രിസ്റ്റ്യന്‍ ഒലിവറും കുടുംബവും. 60ലേറെ സിനിമകളിലും ടിവി ഷോകളിലും അഭിനയിച്ച ക്രിസ്റ്റ്യന്‍ ഒലിവര്‍ 2008ല്‍ പുറത്തിറങ്ങിയ ആക്ഷന്‍-കോമഡി ചിത്രമായ 'സ്പീഡ് റേസറി'ലൂടെയാണ് പ്രശസ്തനായത്.
RELATED STORIES
പോക്സോ കേസിൽ പ്രതിക്ക് 61 വർഷം കഠിനതടവ്
9 May 2024 8:15 AM GMTപീച്ചി ഡാമിന്റെ റിസർവോയറിൽ കാണാതായ മഹാരാജാസ് കോളജ് വിദ്യാർഥിയുടെ...
9 May 2024 7:42 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; പലയിടത്തും പ്രതിഷേധം
9 May 2024 6:55 AM GMTചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല
9 May 2024 6:15 AM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് സമരം; ജോലിക്ക് എത്താതിരുന്ന ജീവനക്കാര്‍ക്ക്...
9 May 2024 6:12 AM GMTകനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMT