വാരിയന്‍കുന്നനെ മാതൃകയാക്കി ഫാഷിസത്തെ ചെറുക്കണം: സ്വാതന്ത്ര സമര സേനാനി വാസു
മലപ്പുറം കോട്ടക്കുന്നില്‍ വാരിയന്‍കുന്നന്റെ നൂറാം രക്ത സാക്ഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലപ്പുറം: സ്വാതന്ത്ര്യ സമരനായകന് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സാമ്രാജ്യത്വത്തിനും കോളനി വാഴ്ചക്കുമെതിരേ പോരാടിയത് മാതൃകയാക്കി വര്‍ഗീയ ഫാസിസത്തെ പ്രതിരോധിക്കാന്‍ രാജ്യത്തെ എല്ലാവരും രംഗത്തിറങ്ങണമെന്ന് പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി പി വാസു. മലപ്പുറം കോട്ടക്കുന്നില്‍ വാരിയന്‍കുന്നന്റെ നൂറാം രക്ത സാക്ഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ അന്ധകാരത്തിലേക്ക് നയിച്ച ബ്രിട്ടീഷ് ഭരണത്തിനെതിരേയായിരുന്നു വാരിയന്‍കുന്നന്റെ പോരാട്ടം. അതിനെ നൂറു വര്‍ഷം കഴിഞ്ഞിട്ടും വര്‍ഗീയ ലഹളയാക്കി തെറ്റിദ്ധരിപ്പിക്കാനാണ് ഫാസിസ്റ്റുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കുഞ്ഞഹമ്മദ് ഹാജിയുടെ വീര സമര പോരാട്ടങ്ങളിലൂടെ ഫാസിസത്തെ പ്രതിരോധിക്കാന്കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വികെഎഫ്ഐ പ്രസിഡന്റ് കെ പി എസ് ആബിദ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹ്മാന് കാരാട്ട്, പാലോളി കുഞ്ഞു മുഹമ്മദ്, ബംഗാളത്തു ചെറിയാപ്പു ഹാജി, മോഹന്‍ ഐസക്, അലവി കക്കാടന്‍, കെ പി ഒ റഹ്മത്തുല്ല, ഒ എ വഹാബ്, ടി പി വിജയന്, അസൈന്‍ ആല്‍പ്പറമ്പ്, മുസ്തഫ കൊടക്കാടന്‍, ചുക്കാന്‍ ചെറിയ ബിച്ചു, ഉണ്ണി മലപ്പുറം, അബ്ദുസ്സലാം കൊട്ടപ്പുറം, സമദ് ചേറൂര്, ഡോ അജ്മല്ഖാന്, ഒ എം ഗഫൂര്‍, കൊല്ലം നൗഷാദ് ബാബു, അബ്ദുസ്സലാം പരി, അശ്റഫ്, ഉണ്ണീന്‍ സംസാരിച്ചു.
RELATED STORIES
ഐപിഎല്‍ അപരാജിതരെ സണ്‍റൈസേഴ്സ് വീഴ്ത്തി; ഒരു റണ്‍ തോല്‍വിയില്‍...
2 May 2024 6:15 PM GMT'400 സ്ത്രീകളെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വോട്ട് ചെയ്യാനാണ് പറയുന്നത്'; ...
2 May 2024 2:13 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMT'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMTവടകരയിലെ വർഗീയ ധ്രുവീകരണം കലക്ടർ ഇടപെടണം: എസ്ഡിപിഐ
2 May 2024 11:38 AM GMT