ട്രംപ് ട്വിറ്ററില്‍ തിരിച്ചെത്തി; കോമഡി ട്വിറ്ററിൽ നിയമപരമാണെന്ന് ഇലോൺ മസ്‌ക്
തിരിച്ചുവരവില്‍ സന്തോഷമുണ്ട്. സകല തോല്‍വികള്‍ക്കും തന്നെ മിസ് ചെയ്തിട്ടുണ്ടാവുമെന്നും ട്രംപ് ട്വീറ്റില്‍ പറഞ്ഞു.
വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മൈക്രോ ബ്ലോഗിങ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ട്വിറ്ററില്‍ തിരിച്ചെത്തി. ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെയാണ് നീക്കം. അമേരിക്കയിലെ കാപിറ്റോള്‍ കലാപത്തെത്തുടര്‍ന്ന് ട്വിറ്റര്‍ ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു.
ഇലോണ്‍ മസ്‌കിന് നന്ദി പറഞ്ഞുകൊണ്ടാണ്, തിരിച്ചെത്തിയ ശേഷമുള്ള ട്രംപിന്റെ ആദ്യ ട്വീറ്റ്. തിരിച്ചുവരവില്‍ സന്തോഷമുണ്ട്. സകല തോല്‍വികള്‍ക്കും തന്നെ മിസ് ചെയ്തിട്ടുണ്ടാവുമെന്നും ട്രംപ് ട്വീറ്റില്‍ പറഞ്ഞു.
മസ്‌ക് ഏറ്റെടുത്തെങ്കിലും ട്വിറ്ററിലേക്ക് ട്രംപിന്റെ തിരിച്ചുവരവ് ഉറപ്പായിരുന്നില്ല. ഉള്ളടക്കം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന അറിയിച്ച മസ്‌കും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നില്ല. അതേസമയം ട്വിറ്ററില്‍ ഇനി കോമഡി നിയമപരമാണെന്ന് മസ്‌ക് ട്വീറ്റ് ചെയ്തു.
RELATED STORIES
ഡിസൈന്‍ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഭാവി: ഗായ അബ്ദുല്‍...
13 Nov 2022 9:04 AM GMTഎന്‍ഐഡി പ്ലസ്ടു വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
24 Oct 2022 2:00 PM GMTപ്രേക്ഷകരും മാറുന്നത് കൊണ്ടാണ് സിനിമയും മാറുന്നത്. മമ്മൂട്ടി
13 Oct 2022 6:17 PM GMTപ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് കോടികളുടെ സമ്മാനവുമായി അലന്
19 Aug 2022 12:37 PM GMTവിസ്താര മുംബൈ-ജിദ്ദ സര്‍വ്വീസ് ആരംഭിച്ചു
3 Aug 2022 8:35 AM GMTനെഗറ്റീവ് വ്യക്തികളോട് പ്രതികരിക്കാതിരിക്കുന്നതാണ് ഉചിതം. എംഎ യൂസുഫലി
3 May 2022 3:11 PM GMT