Sub Lead

വിഖ്യാത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു

വിഖ്യാത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു
X

പ്രാഗ്: വിഖ്യാത സാഹിത്യകാരനും ചെക്ക് നോവലിസ്റ്റുമായ മിലന്‍ കുന്ദേര അന്തരിച്ചു. 94 വയസ്സായിരുന്നു. അസുഖത്തെത്തുടര്‍ന്ന് ഏറെക്കാലമായി ചികില്‍സയിലായിരുന്നു. ചെക്ക്, ഫ്രഞ്ച് ഭാഷകളില്‍ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ലോക പ്രശസ്തമായ 'ദ അണ്‍ബെയറബിള്‍ ലൈറ്റ്‌നെസ് ഓഫ് ബീയിങ്' എന്ന നോവലിന്റെ രചയിതാവാണ്. 1929 ഏപ്രില്‍ ഒന്നിന് അന്നത്തെ ചെക്കോസ്ലോവാക്യയിലെ ബ്രൂണോ പട്ടണത്തിലാണ് കുന്ദേര ജനിച്ചത്. പിതാവ് ഒരു പ്രശസ്ത പിയാനിസ്റ്റായിരുന്നു. 1975ല്‍ ഫ്രാന്‍സിലേക്ക് കുടിയേറി. 1968ലെ സോവിയറ്റ് അധിനിവേശത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ടതോടെയാണ് കുടിയേറിയത്. പ്രാഗില്‍ പഠിച്ച അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. എഴുത്തിന്റെ പേരില്‍ രണ്ടുതവണ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. കുന്ദേരയുടെ ആദ്യ നോവല്‍ 'ദ ജോക്ക്' ചെക്കോസ്ലോവാക്യയില്‍ നിരോധിച്ചിരുന്നു. ഭാര്യയോടൊപ്പം ഫ്രാന്‍സിലേക്ക് കുടിയേറിയ അദ്ദേഹം റെന്നസ് സര്‍വകലാശാലയില്‍ അസി. പ്രഫസറായി നാല് വര്‍ഷം ജോലി ചെയ്തു. 1979ല്‍ അവരുടെ ചെക്ക് പൗരത്വം എടുത്തുകളഞ്ഞു. 1981ല്‍ ഫ്രഞ്ച് പൗരത്വം ലഭിച്ചു. ചെക്ക് ഭാഷയിലും ഫ്രഞ്ച് ഭാഷയിലും കൃതികള്‍ രചിച്ചിട്ടുണ്ട്. ദി ബുക്ക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫൊര്‍ഗെറ്റിങ്ങ്, ദി ജോക്ക്, ഇമ്മോര്‍ട്ടാലിറ്റി, ഐഡന്റിറ്റി, ഇഗ്‌നറന്‍സ് തുടങ്ങിയവയാണ് പ്രശസ്ത കൃതികള്‍. 2019ല്‍ ചെക്ക് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പൗരത്വം തിരിച്ചുനല്‍കിയിരുന്നു.

Next Story

RELATED STORIES

Share it