Sub Lead

പ്രശസ്ത പഞ്ചാബി ഗായകന്‍ സര്‍ദൂല്‍ സിക്കന്ദര്‍ കൊവിഡ് ബാധിച്ച് മരിച്ചു

പ്രശസ്ത പഞ്ചാബി ഗായകന്‍ സര്‍ദൂല്‍ സിക്കന്ദര്‍ കൊവിഡ് ബാധിച്ച് മരിച്ചു
X

മൊഹാലി: പ്രശസ്ത പഞ്ചാബി ഗായകന്‍ സര്‍ദൂല്‍ സിക്കന്ദര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 60 വയസ്സായിരുന്നു. മൊഹാലിയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഈയിടെയാണ് ഇദ്ദേഹത്തിനു കൊവിഡ് ബാധിച്ചത്. പ്രമേഹം, വൃക്ക തകരാര്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്നു. പഞ്ചാബി നാടോടി ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ സര്‍ദൂള്‍ പഞ്ചാബി നാടോടി പോപ് സംഗീത ലോകത്തെ മികച്ച സംഗീതജ്ഞരില്‍ ഒരാളാണ്. ഹുസ്‌ന ദേ മല്‍കോ, ദില്‍ നയ് ലഗ്ദ, തേരേ ലഗ് ഗയി മെഹന്ദി, ഛര്‍ദി ഖല്ല തെനു സമ്‌നെ തു ഹസി, ബോലേ സോ നിഹാല്‍, ഖല്‍സ ദീ ഛര്‍ദി കാലാ, ഇക് തു ഹോവെ ഇക് മേന്‍ ഹോവാന്‍ തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ പാടിയത് സര്‍ദൂല്‍ സിക്കന്ദറാണ്. ജഗ്ഗ ദക്കു, പോലിസ് തുടങ്ങിയ പഞ്ചാബി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: അമര്‍ നൂരി. ഗായകനും സംഗീതജ്ഞനുമായ സാരംഗ് സിക്കന്ദറും അലാപ് സിക്കന്ദറുമാണ് മക്കള്‍.

സര്‍ദൂല്‍ സിക്കന്ദറിന്റെ മരണത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് അനുശോചിച്ചു.

Covid 19: Sardool Sikander passes away


Next Story

RELATED STORIES

Share it