Sub Lead

ജമ്മു കശ്മീര്‍: ആഗസ്ത് 15നു ശേഷം 4ജി ഇന്റര്‍നെറ്റ് പരീക്ഷണാടിസ്ഥാനത്തില്‍ പുനസ്ഥാപിക്കുമെന്ന് കേന്ദ്രം

ജമ്മു കശ്മീര്‍: ആഗസ്ത് 15നു ശേഷം 4ജി ഇന്റര്‍നെറ്റ് പരീക്ഷണാടിസ്ഥാനത്തില്‍ പുനസ്ഥാപിക്കുമെന്ന് കേന്ദ്രം
X

ന്യൂഡല്‍ഹി: ജമ്മു കശ്മീരിരിലെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ ജമ്മുവിലെയും കശ്മീരിലെയും ഓരോ ജില്ലകളില്‍ ആഗസ്ത് 15ന് ശേഷം 4ജി ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും ആക്രമണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കുറഞ്ഞ പ്രദേശങ്ങളിലാകും സൗകര്യങ്ങള്‍ ആദ്യം നടപ്പാക്കുകയെന്നും കേന്ദ്രം അറിയിച്ചു. കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, നിയന്ത്രണരേഖയ്ക്കും അന്താരാഷ്ട്ര അതിര്‍ത്തിക്കും സമീപത്തെ ഒരു പ്രദേശത്തും 4ജി ഇന്റര്‍നെറ്റ് അനുവദിക്കില്ല. രണ്ട് മാസം നിരീക്ഷിച്ച ശേഷം സാഹചര്യങ്ങള്‍ വിലയിരുത്തി തുടര്‍നടപടി സ്വീകരിക്കും. ജമ്മു കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനോട് സുപ്രിം കോടതി വിശദീകരണം തേടിയിരുന്നു.

ഭരണഘടന ഉറപ്പുനല്‍കിയ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിന് പിന്നാലെയാണ് 4ജി ഇന്റര്‍നെറ്റ് വിലക്കിയത്. കഴിഞ്ഞ വര്‍ഷം ആഗസ്ത് അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്. ഇതിനു ശേഷം ഇന്റര്‍നെറ്റിനു വിലക്കേര്‍പ്പെടുത്തിയത് വന്‍തോതില്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. നടപടി ഒരു വര്‍ഷം പിന്നിടുന്ന വേളയിലാണ് പുതുതായി ഇളവ് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചത്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ ശക്തമായി രംഗത്തെത്തിയിരുന്നു.

Centre Allows 4G On Trial Basis In 2 Districts In J&K After August 15

Next Story

RELATED STORIES

Share it