മണിപ്പൂരില്‍ സൈനിക ഉദ്യോഗസ്ഥനെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി
BY BSR8 March 2024 4:57 PM GMT
X
BSR8 March 2024 4:57 PM GMT
ഇംഫാല്‍: മാസങ്ങളോളമായി സംഘര്‍ഷാവസ്ഥ തുടരുന്ന മണിപ്പൂരില്‍ സൈനിക ഉദ്യോഗസ്ഥനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍ കൊന്‍സം ഖേദാ സിങിനെയാണ് വീട്ടില്‍നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. വിവരം ലഭിച്ചയുടന്‍ എല്ലാ അന്വേഷണ ഏജന്‍സികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള തിരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന എല്ലാ വാഹനങ്ങളെയും പരിശോധിക്കുന്നുണ്ട്. അദ്ദേഹത്തെ എന്തിനാണ് തട്ടിക്കൊണ്ടുപോയതെന്ന് അറിയില്ലെന്നും പരിശോധിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മെയ് മാസം മുതല്‍ സംസ്ഥാനത്ത് മെയ്തി-കുക്കി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷവും കലാപവും അരങ്ങേറുന്ന മണിപ്പൂരില്‍ നാലാമതാണ് സൈനികനെ തട്ടിക്കൊണ്ടുപോവുന്നത്.
Next Story
RELATED STORIES
പ്ലസ്ടു: വിജയശതമാനം 78.69; ഉപരിപഠനത്തിന് യോഗ്യത നേടിയത് 294888 പേര്
9 May 2024 11:25 AM GMTമുസ് ലിം സംവരണം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടതു...
9 May 2024 10:11 AM GMTപോക്സോ കേസിൽ പ്രതിക്ക് 61 വർഷം കഠിനതടവ്
9 May 2024 8:15 AM GMTപീച്ചി ഡാമിന്റെ റിസർവോയറിൽ കാണാതായ മഹാരാജാസ് കോളജ് വിദ്യാർഥിയുടെ...
9 May 2024 7:42 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; പലയിടത്തും പ്രതിഷേധം
9 May 2024 6:55 AM GMTചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല
9 May 2024 6:15 AM GMT