Sub Lead

കണ്ണൂരില്‍ നിന്നു കൂടുതല്‍ രാജ്യാന്തര സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കണ്ണൂരില്‍ നിന്നു കൂടുതല്‍ രാജ്യാന്തര സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
X

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ രാജ്യാന്തര സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. യുഎഇയിലെ റാസല്‍ ഖൈമ വിമാനത്താവളത്തിലേക്ക് പുതിയ സര്‍വീസ് തുടങ്ങി. ആഴ്ചയില്‍ മുന്ന് സര്‍വീസുകളാണ് തുടക്കത്തിലുള്ളത്. ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സര്‍വീസ്. റാസല്‍ ഖൈമയിലേക്കുള്ള ആദ്യ വീമാന സര്‍വീസിലെ യാത്രക്കാരിയെ കിയാല്‍ മാനേജിങ് ഡയറക്ടര്‍ ദിനേശ് കുമാര്‍ ബോഡിങ് പാസ് നല്‍കി സ്വീകരിച്ചു. വിമാന കമ്പനി അധികൃതരും കിയാല്‍ അധികൃതരും ചേര്‍ന്ന് റാസല്‍ ഖൈമയിലേക്കുള്ള യാത്രകാര്‍ക്ക് മധുരം നല്‍കി യാത്രയയച്ചു.

റാസല്‍ ഖൈമയിലേക്കുള്ള കണക്റ്റിവിറ്റി വടക്കന്‍ മലബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാവും. ആദ്യ വിമാനത്തില്‍ 186 യാത്രക്കാരാണുണ്ടായത്. സൗദി അറേബ്യയിലെ ദമ്മാമിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂരില്‍നിന്ന് പുതിയ സര്‍വീസ് തുടങ്ങുന്നുണ്ട്. മെയ് രണ്ടുമുതല്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണുണ്ടാവുക. കൂടാതെ അബൂദബിയിലേക്കും മസ്‌കത്തിലേക്കും മെയ് മുതല്‍ സര്‍വീസുകള്‍ കൂട്ടിയിട്ടുണ്ട്. ബോയിങ് 737 മാക്‌സ് വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതിയ സര്‍വീസുകള്‍ക്കായി ഉപയോഗിക്കുന്നത്. കിയാലുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് കണ്ണൂരില്‍ നിന്നു സര്‍വീസ് തുടങ്ങാന്‍ പദ്ധതിയുണ്ട്.

Next Story

RELATED STORIES

Share it