Tennis

യു എസ് ഓപ്പണ്‍; കൊക്കോ ഗഫിന് കിരീടം

യു എസ് ഓപ്പണ്‍; കൊക്കോ ഗഫിന് കിരീടം
X

ലോസ്ആഞ്ചലോസ്: ഈ വര്‍ഷത്തെ യു എസ് ഓപ്പണ്‍ വനിതാ കിരീടം അമേരിക്കയുടെ ടീനേജ് താരം കൊക്കോ ഗഫിന്. ബെലാറസിന്റെ 25കാരിയും ലോക രണ്ടാം നമ്പറുമായ ആര്യനാ സബലെങ്കയെ പരാജയപ്പെടുത്തിയാണ് ഗഫ് കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ 2-6, 6-3, 6-3. യുഎസ് ഓപ്പണ്‍ നേടുന്ന മൂന്നാമത്തെ അമേരിക്കന്‍ താരമാണ് ഗഫ്. മുമ്പ് ട്രേസി ഓസ്റ്റിന്‍, സെറീനാ വില്ല്യംസ് എന്നിവരാണ് യുഎസ് ഓപ്പണ്‍ നേടിയ അമേരിക്കന്‍ താരങ്ങള്‍. സെറീനാ വില്ല്യംസിന് ശേഷം യുഎസ് ഓപ്പണ്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗഫ്.




Next Story

RELATED STORIES

Share it