മികച്ച യുവതാരത്തിനുള്ള പുരസ്കാരം റൊഡ്രിഗോയ്ക്ക്
ബാഴ്സലോണാ താരം അന്‍സു ഫാത്തി, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഗ്രീന്‍വുഡ് എന്നിവരെ പിന്തള്ളിയാണ് റൊഡ്രിഗോ പുരസ്കാരം നേടിയത്.
BY APH1 April 2020 6:11 PM GMT
X
APH1 April 2020 6:11 PM GMT
സാവോപോളോ: റയല്‍ മാഡ്രിഡിന്റെ ടീനേജ് സെന്സേഷന് റൊഡ്രിഗോയ്ക്ക് ലോകത്തെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം. ഗോള്‍ ഡോട്ട് കോമിന്റെ 2020ലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരമാണ് ബ്രസീലിയന്‍ വിങര്‍ കരസ്ഥമാക്കി.
ബാഴ്സലോണാ താരം അന്‍സു ഫാത്തി, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഗ്രീന്‍വുഡ് എന്നിവരെ പിന്തള്ളിയാണ് റൊഡ്രിഗോ പുരസ്കാരം നേടിയത്. താരങ്ങള്‍ നേടിയ ഗോളിന്റെ മികവിലാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് താരമായ ജെയ്ഡന്‍ സാഞ്ചോ ആയിരുന്നു ഈ പുരസ്കാരം നേടിയത്. ലോകത്തെ സ്പോര്‍ട്സ് മാധ്യമപ്രവര്‍ത്തകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തിയത്. 2018ലാണ് റൊഡ്രിഗോ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയത്.
Next Story
RELATED STORIES
മാരകായുധങ്ങളുമായി എത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി
19 May 2024 3:58 PM GMTഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ...
19 May 2024 2:46 PM GMTഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍...
19 May 2024 2:41 PM GMTഇസ് ലാം: ഗവേഷണങ്ങൾക്കും ആധുനികതയ്ക്കും വഴി കാണിച്ച മതം: വിസ്ഡം യൂത്ത്
19 May 2024 1:14 PM GMTതൊഴിലാളി ചൂഷണത്തിനെതിരേ എസ് ഡിടിയു പോരാടും: അഡ്വ. എ എ റഹീം
19 May 2024 12:01 PM GMTഇസ്രായേലിന്റെ സാന്നിധ്യം; ഫിഫ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇറങ്ങിപ്പോയി ...
19 May 2024 11:15 AM GMT