40ാം ഗോളുമായി ലെവന്‍ഡോസ്കി; ബയേണിന് തകര്‍പ്പന്‍ ജയം
12ാം സ്ഥാനത്തുള്ള യൂണിയന് ബെര്‍ലിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബയേണ്‍ തോല്‍പ്പിച്ചത്.
BY APH17 May 2020 6:54 PM GMT
X
APH17 May 2020 6:54 PM GMT
ബെര്‍ലിന്‍: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തുടക്കമിട്ട ജര്‍മ്മന്‍ ബുണ്ടസാ ലീഗിലെ രണ്ടാം ദിവസം ബയേണ്‍ മ്യുണിക്കിന് തകര്‍പ്പന്‍ ജയം. 12ാം സ്ഥാനത്തുള്ള യൂണിയന് ബെര്‍ലിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബയേണ്‍ തോല്‍പ്പിച്ചത്. ജയത്തോടെ ഒന്നാം സ്ഥാനത്തെ ലീഡ് നാല് പോയിന്റോടെ ഉയര്‍ത്തി.
ലെവന്‍ഡോസ്കി (40), പാവര്ദ് (80) എന്നിവരാണ് ബയേണിന് വേണ്ടി സ്കോര്‍ ചെയ്തത്. സീസണിലെ തന്റെ 40ാം ഗോള്‍ നേട്ടം സൂപ്പര്‍ താരം ലെവന്‍ഡോസ്കി ആഘോഷിച്ചു. ബയേണിന് വേണ്ടിയുള്ള സീസണിലെ തന്റെ 26ാം ഗോളുമാണ് 40ാം മിനിറ്റില്‍ താരം നേടിയത്. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ കോളനെ മെയിന്‍സ് സമനിലയില്‍ (22) കുരുക്കി. രണ്ടാം പകുതിയിലാണ് 10ാം സ്ഥാനത്തുളള കോളന്‍ എഫ് സിയെ 15 സ്ഥാനത്തുള്ള മെയിന്‍സ് പിടിച്ചുകെട്ടിയത്.
Next Story
RELATED STORIES
മാരകായുധങ്ങളുമായി എത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി
19 May 2024 3:58 PM GMTഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ...
19 May 2024 2:46 PM GMTഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍...
19 May 2024 2:41 PM GMTഇസ് ലാം: ഗവേഷണങ്ങൾക്കും ആധുനികതയ്ക്കും വഴി കാണിച്ച മതം: വിസ്ഡം യൂത്ത്
19 May 2024 1:14 PM GMTതൊഴിലാളി ചൂഷണത്തിനെതിരേ എസ് ഡിടിയു പോരാടും: അഡ്വ. എ എ റഹീം
19 May 2024 12:01 PM GMTഇസ്രായേലിന്റെ സാന്നിധ്യം; ഫിഫ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇറങ്ങിപ്പോയി ...
19 May 2024 11:15 AM GMT