Football

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ നിലയുറപ്പിച്ച് സിറ്റിയും റയലും

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ നിലയുറപ്പിച്ച് സിറ്റിയും റയലും
X

മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനം പിടിച്ച് ഇംഗ്ലിഷ് പ്രമുഖരായ മാഞ്ചസ്റ്റര്‍ സിറ്റിയും സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡും. ഡെന്‍മാര്‍ക്ക് ക്ലബ്ബ് എഫ്‌സി കൊഫന്‍ഹേഗിനെ ഇന്ന് 3-1ന് പരാജയപ്പെടുത്തിയാണ് സിറ്റിയുടെ ജയം. ഇരുപാദങ്ങളിലുമായി അഗ്രിഗേറ്റില്‍ 6-2ന്റെ ജയവുമായാണ് സിറ്റിയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. അക്കന്‍ഞ്ചി, അല്‍വാരസ്, ഹാലന്റ് എന്നിവരാണ് സിറ്റിയ്ക്കായി സ്‌കോര്‍ ചെയ്തത്. തുടര്‍ച്ചയായ ഏഴാം തവണയാണ് സിറ്റി ക്വാര്‍ട്ടറില്‍ കയറുന്നത്.


ജര്‍മ്മന്‍ ക്ലബ്ബ് ആര്‍ ബി ലെപ്‌സിഗിനോട് ഒരു ഗോളിന്റെ സമനില വഴങ്ങിയെങ്കിലും ആദ്യ പാദ മല്‍സരത്തിലെ ഒരു ഗോളിന്റെ ജയം റയലിനെ രക്ഷിക്കുകയായിരുന്നു. ഇന്ന് റയലിനായി വിനീഷ്യസ് ജൂനിയര്‍ സ്‌കോര്‍ ചെയ്തു. 15ാം തവണയാണ് റയല്‍ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടക്കുന്നത്.




Next Story

RELATED STORIES

Share it