ഹൃദയാഘാതം; കര്‍ണാടക ക്രിക്കറ്റ് താരം മരിച്ചു
BY FAR24 Feb 2024 4:51 AM GMT
X
FAR24 Feb 2024 4:51 AM GMT
ബെംഗളൂരു: കര്‍ണാടകയില്‍ നിന്നുള്ള ക്രിക്കറ്റ് താരം ഹൊയ്സാല കെ ഹൃദയാഘാതം മൂലം മരിച്ചു. വ്യാഴാഴ്ച്ച ഏയ്ജീസ് സൗത് സോണ്‍ ടൂര്‍ണമെന്റ് മാച്ച് കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് മൈതാനത്തുവച്ച് ഹൊയ്സാലയ്ക്ക് ഹൃദയാഘാതമുണ്ടായത്.ബെംഗളൂരുവിലെ ആര്.എസ്.ഐ ക്രിക്കറ്റ് മൈതാനത്ത് തമിഴ്നാടിനെതിരായി കര്‍ണാടക കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. കര്‍ണാടകയുടെ വിജയത്തിനുശേഷം ടീമംഗങ്ങള്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹൊയ്സാല കടുത്ത നെഞ്ചുവേദനമൂലം അബോധാവസ്ഥയിലായത്. മൈതാനത്തുവച്ചുതന്നെ മറ്റു ടീമംഗങ്ങള്‍ സി.പി.ആര് ഉള്‍പ്പെടെയുള്ള പ്രാഥമികശുശ്രൂഷ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തുടര്‍ന്ന് ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരണം സംഭവിക്കുകയായിരുന്നു. കര്‍ണാടക ടീമില്‍ അണ്ടര്‍ 25 വിഭാഗത്തെ പ്രതിനിധീകരിച്ചു കളിച്ചിരുന്നയാളാണ് ഹൊയ്സാല. കര്‍ണാടക പ്രീമിയര്‍ ലീഗിലും കളിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; പലയിടത്തും പ്രതിഷേധം
9 May 2024 6:55 AM GMTചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല
9 May 2024 6:15 AM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് സമരം; ജോലിക്ക് എത്താതിരുന്ന ജീവനക്കാര്‍ക്ക്...
9 May 2024 6:12 AM GMTകനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMT