Gulf

ജിദ്ദ കേരള പൗരാവലി നേതൃത്വ പരിശീലന ക്യാംപ് സംഘടിപ്പിക്കുന്നു

ജിദ്ദ കേരള പൗരാവലി നേതൃത്വ പരിശീലന ക്യാംപ് സംഘടിപ്പിക്കുന്നു
X

ജിദ്ദ കേരള പൗരാവലി 'സ്‌പോണ്‍ണ്ടേനിയസ് 2024' എന്ന പേരില്‍ നേതൃത്വ പരിശീലന ക്യാംപ് സംഘടിപ്പിക്കുന്നു. വ്യക്തിത്വ വികസനം, കമ്മ്യൂണികേഷന്‍ സ്‌കില്‍, മീഡിയ റിപ്പോര്‍ട്ടിങ്, സോഷ്യല്‍ മീഡിയ അവെയര്‍നെസ്സ്, ഡയസ്‌പോറ വെല്‍ഫെയര്‍, ഓര്‍ഗനൈസേഷന്‍ മാനേജ്മന്റ്, ഇവെന്റ് മാനേജ്മന്റ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുക.

ഫെബ്രവരി രണ്ടിന് ആരംഭിക്കുന്ന പരിശീലന ക്യാമ്പ് നാല് വെള്ളിയാഴ്ച്ചകളിലായാണ് നടത്തപ്പെടുക. രാവിലെ 8 മുതല്‍ 11:30 വരെയായിരിക്കും വിവിധ വിഷയങ്ങളിലുള്ള തിയറിയും പ്രാക്ടിക്കല്‍ വിഷയങ്ങളും പരിശീലിപ്പിക്കുക. ജിദ്ദ കേരള പൗരാവലിക്ക് കീഴില്‍ വിദഗ്ധരായ പരിശീലകര്‍ പരിപാടിയുടെ ഭാഗമാകും.നേതൃത്വ പരിശീലന പരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.വിശദ വിവരങ്ങള്‍ക്ക് വിലാസ് കുറുപ്പ് (0551056087), ജോസഫ് വര്‍ഗീസ് (0546015620), ബീരാന്‍കുട്ടി (0502705734) എന്നിവരുമായി ബന്ധപ്പെട്ട് ജനുവരി 28 ന് മുമ്പായി റെജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്





Next Story

RELATED STORIES

Share it