മലയാളി യുവ എന്‍ജിനീയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരവെ മരിച്ചു
BY FAR28 Jan 2024 5:02 AM GMT
X
FAR28 Jan 2024 5:02 AM GMT
കോഴിക്കോട്: പ്രവാസി മലയാളി യുവ എന്‍ജിനീയര്‍ നാട്ടില്‍ അന്തരിച്ചു. കോഴിക്കോട് മുല്ലാന്റകത്ത് പുതിയ പുരയില്‍ അബ്ദുല്‍ ഗഫൂറിന്റെ മകന്‍ പര്‍വീന്‍ ഹസന്‍ ആണ് മരിച്ചത്. 33 വയസായിരുന്നു. ദമ്മാമില്‍ ഇറാം ഗ്രൂപ് ഓഫ് കമ്പനിയുടെ ഓറിയോണ്‍ഡ്ജ് എന്ന സ്ഥാപനത്തില്‍ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി എന്‍ജിനീയറായിരുന്നു പര്‍വീന്‍ ഹസന്‍. ഇറാമില്‍ സീനിയര്‍ ഡെവലപ്പര്‍, കോ-ആര്‍ക്കിടെക്റ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
ദമാമില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് നാട്ടിലേക്ക് പോകുന്നത്. അഞ്ച്മാസം മുമ്പാണ് നാട്ടിലേക്ക് പോയത്. അസുഖ ബാധയെ തുടര്‍ന്നാണ് തുടര്‍ചികിത്സക്കായി നാട്ടിലേക്ക് പോകുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തി ചികിത്സ തേടി. ഇവിടെ ചികിത്സയില്‍ തുടരുമ്പോള്‍ ആണ് മരണം സംഭവിക്കുന്നത്. മൃതദേഹം കോഴിക്കോട് കണ്ണമ്പറമ്പ് ഖബറിസ്ഥാനില്‍ ഖബറടക്കി. ഭാര്യ: സിദ്ര. മകന്‍: ഫൈസാന്‍. സഹോദരങ്ങള്‍: ഫാത്തിമത്ത് മൗസിം, ഫൗസല്‍ ഹസ്സന്‍.
Next Story
RELATED STORIES
എസ്എസ്എല്‍സി: വിജയശതമാനം 99.69; 71,831 പേര്‍ക്ക് ഫുള്‍ എ പ്ലസ്
8 May 2024 10:44 AM GMTസാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള...
8 May 2024 9:56 AM GMTമാധ്യമപ്രവര്‍ത്തനം ഇന്നൊരു അപകടകരമായ ജോലിയാണ്....
3 May 2024 10:07 AM GMTരാഹുല്‍ ഗാന്ധി റായ്ബറേലിയില്‍; അമേത്തിയില്‍ കെഎല്‍ ശര്‍മ
3 May 2024 5:29 AM GMTജാവദേക്കറുമായുള്ള ചര്‍ച്ച; ഇപിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന്...
29 April 2024 2:18 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT