Flash News

എം ഐ ഷാനവാസിനും കോണ്‍ഗ്രസ്സിനുമെതിരേ വിമര്‍ശനവുമായി പികെ ബഷീര്‍ എംഎല്‍എ

എം ഐ ഷാനവാസിനും കോണ്‍ഗ്രസ്സിനുമെതിരേ വിമര്‍ശനവുമായി പികെ ബഷീര്‍ എംഎല്‍എ
X


മുക്കം: യുഡിഎഫിന്റെ ഉരുക്കു കോട്ടയായി അറിയപ്പെടുന്ന വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ എംഐ ഷാനവാസ് എംപിക്കെതിരേ ഒളിയമ്പെയ്തും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കടന്നാക്രമിച്ചും പികെ ബഷീര്‍ എംഎല്‍എ. മുക്കം ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷനിലാണ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പികെ ബഷീര്‍ ആഞ്ഞടിച്ചത്. വിജയിക്കുമെന്ന പൂര്‍ണ ആത്മവിശ്വാസം ആര്‍ക്കും വേണ്ടന്ന് പികെ ബഷീര്‍ പറഞ്ഞു. നന്നായി പണിയെടുത്താല്‍ മാത്രമേ വിജയിക്കാനാവൂ. കഴിഞ്ഞ തവണ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥി ഇടതു പക്ഷത്തിന്റെ കുറച്ച് വോട്ടുകള്‍ പിടിച്ചത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും ബഷീര്‍ പറഞ്ഞു. എംഐ ഷാനവാസിനെ വേദിയിലിരുത്തിയായിരുന്നു ബഷീറിന്റെ പ്രസംഗം.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും രൂക്ഷമായ ഭാഷയിലാണ് ബഷീര്‍ പ്രസംഗിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് എനിക്ക് പറയാനുള്ളത് നിങ്ങള്‍ നേതാക്കന്‍മാര്‍ വരുമ്പോര്‍ മാത്രം പിറകെ നടന്നിട്ട് കാര്യമില്ല. ഫീല്‍ഡിലിറങ്ങി പ്രവര്‍ത്തിക്കണം. ബഷീര്‍ പറഞ്ഞു. 2009 ല്‍ രണ്ട് ലക്ഷത്തോളം വോട്ടുകള്‍ക്ക് എം.ഐ ഷാനവാസ് വിജയിച്ച വയനാട്മണ്ഡലത്തില്‍ 2014ല്‍ ഭൂരിപക്ഷം 20000 മായി കുറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it