Kerala

പ്രണയനൈരാശ്യം, യുവതി കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തില്‍ നിന്നു ചാടി ജീവനൊടുക്കി

ഇടപ്പള്ളി കുന്നുംപുറത്തിനു സമീപമുള്ള മുട്ടാര്‍ പാലത്തില്‍നിന്നും ചാടിയാണ് ജീവനൊടുക്കിയത്.

പ്രണയനൈരാശ്യം, യുവതി കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തില്‍ നിന്നു ചാടി ജീവനൊടുക്കി
X

കൊച്ചി: കൈ ഞരമ്പ് മുറിച്ച ശേഷം യുവതി പാലത്തില്‍ നിന്നും ചാടി ജീവനൊടുക്കി. പാലാരിവട്ടം സ്വദേശി അനൂജ(21)യാണ് മരിച്ചത്. ഇടപ്പള്ളി കുന്നുംപുറത്തിനു സമീപമുള്ള മുട്ടാര്‍ പാലത്തില്‍ നിന്നും ചാടിയാണ് ജീവനൊടുക്കിയത്.

പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി കഴിഞ്ഞ ദിവസം ബന്ധുക്കള്‍ പാലാരിവട്ടം പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം തുടരുന്നതിനിടെയാണ് രാവിലെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. പ്രണയ നൈരാശ്യമാണ് മരണകാരണം എന്നു വ്യക്തമാക്കുന്ന കുറിപ്പ് പോലിസ് കണ്ടെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it