പേരാമ്പ്ര ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് നേടി
ഇന്നു നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ഭാഗ്യത്തിന്റെ അകമ്പടിയോടെ യുഡിഎഫ് ഭരണത്തിലെത്തിയത്.
BY ABH29 Oct 2022 10:41 AM GMT
X
ABH29 Oct 2022 10:41 AM GMT
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് നേടി. നറുക്കെടുപ്പിലൂടെയാണ് ഭരണം യുഡിഎഫ് കരസ്ഥമാക്കിയത്. കോണ്‍ഗ്രസിന്റെ എന്‍ ടി ഷിജിത്തിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.
ഇന്നു നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ഭാഗ്യത്തിന്റെ അകമ്പടിയോടെ യുഡിഎഫ് ഭരണത്തിലെത്തിയത്. എല്‍ഡിഎഫിലെ എം എം രഘുനാഥ് ആയിരുന്നു എതിര് സ്ഥാനാര്‍ത്ഥി. ഇരുമുന്നണികള്‍ക്കും ഏഴു വോട്ടുകള്‍ വീതം ലഭിച്ചതോടെ വരണാധികാരി നറുക്കെടുപ്പ് നടത്തുകയായിരുന്നു.
പഞ്ചായത്തിലെ 11-ാം വാര്‍ഡ് അംഗമാണ് ഷിജിത്ത്. പഞ്ചായത്ത് ഭരണം പട്ടികജാതി സംവരണമാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഐ അംഗം ഇ ടി രാധയുടെ മരണത്തെത്തുടര്‍ന്നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.
Next Story
RELATED STORIES
മഴക്കാലമാണ്...; റോഡില്‍ അല്പം ശ്രദ്ധയാവാം
20 May 2024 1:00 PM GMTഹജ്ജ് ക്യാംപ്: കണ്ണൂരിലെ സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം നാളെ
20 May 2024 12:51 PM GMTയുദ്ധക്കുറ്റം; നെതന്യാഹുവിനും ഗാലന്റിനും സിന്‍വാറിനുമെതിരേ ഐസിസിയുടെ...
20 May 2024 12:45 PM GMTമെട്രോ സ്റ്റേഷനുകളിൽ കെജ് രിവാളിനെ ഭീഷണിപ്പെടുത്തുന്ന ചുവരെഴുത്തുകൾ;...
20 May 2024 12:38 PM GMTകട വരാന്തയിൽ നിന്ന് ഷോക്കേറ്റ് 19കാരൻെറ മരണം; വിശദീകരണവുമായി കെഎസ്ഇബി
20 May 2024 11:06 AM GMTമുഹമ്മദ് മുഖ്ബർ ഇറാന്റെ ഇടക്കാല പ്രസിഡന്റ്
20 May 2024 11:03 AM GMT