ഉമ്മന്‍ ചാണ്ടിക്കെതിരെ അധിക്ഷേപം: നടന് വിനായകനെതിരെ പരാതി നല്കി കോണ്‍ഗ്രസ്
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന് വിനായകനെതിരെ പരാതി നല്കി കോണ്‍ഗ്രസ്. എറണാകുളം ജില്ലാ കോണ്‍ഗ്രസ് (ഐ) കമ്മിറ്റി ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവയാണു എറണാകുളം അസി. സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയത്. ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമം വഴി അപമാനിച്ച വിനായകന് എതിരെ നടപടി സ്വകീരിക്കണമെന്നാണ് ആവശ്യം.
ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകന് പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടന് തന്നെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
''ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിര്‍ത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മള്‍ക്കറിയില്ലേ ഇയാള്‍ ആരൊക്കെയാണെന്ന്'' തുടങ്ങിയ പരാമര്‍ശങ്ങളാണ് വിനായകന് നടത്തിയത്.
RELATED STORIES
നിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാര് അറസ്റ്റില്‍
4 May 2024 6:26 AM GMTപ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ...
4 May 2024 6:14 AM GMTനവജാത ശിശുവിന്റെ കൊലപാതകം; ആണ് സുഹൃത്തിന് അറിയാമായിരുന്നുവെന്ന്...
4 May 2024 6:06 AM GMTതാനൂര്‍ കസ്റ്റഡികൊലപാതകം; പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
4 May 2024 5:50 AM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTനിരവധി ജില്ലകളില്‍ ഉഷ്ണതരംഗം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക്...
28 April 2024 2:28 PM GMT