ഈയാഴ്ച്ചയോടെ മണ്‍സൂണ്‍ പിന്‍വാങ്ങിത്തുടങ്ങും
BY MTP25 Sep 2018 7:02 AM GMT
X
MTP25 Sep 2018 7:02 AM GMT
ന്യൂഡല്‍ഹി: ഈയാഴ്ച്ച അവസാനത്തോടെ മണ്‍സൂണ്‍ രാജ്യത്ത് നിന്ന് പിന്വാങ്ങിത്തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. നാളെ മുതല്‍ രാജസ്ഥാന് മുകളില്‍ വരണ്ട കാലാവസ്ഥ അനുഭവപ്പെട്ട് തുടങ്ങും.
മണ്‍സൂണിന്റെ ഒഴുക്കില്‍ ഈര്‍പ്പത്തിന്റെ കുറവും കാറ്റിന്റെ ശക്തി കുറയലും 27ാം തിയ്യതിയോട് കൂടി ഉണ്ടാവും. വടക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഈ മാസം 29ഓട് കൂടി രാജസ്ഥാനില്‍ നിന്ന് പിന്മാറുമെന്നതിന്റെ സൂചനയാണിതെല്ലാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
രാജ്യത്തൊട്ടാകെ ഈ വര്‍ഷം മഴയില്‍ 9 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. രാജ്യത്തിന്റെ 30 ശതമാനം ഭാഗങ്ങളില്‍ ജൂണ്‍ 1 മുതല്‍ സപ്തംബര്‍ 23വരെയുള്ള മണ്‍സൂണ്‍ കാലത്ത് 29 ശതമാനം വഴ കുറവായിരുന്നു.
സാധാരണ ഗതിയില്‍ സപ്തംബര്‍ ആദ്യവാരത്തിലാണ് മണ്‍സൂണിന്റെ പിന്മാറ്റം ആരംഭിക്കുക. എന്നാല്‍, ചുഴലിക്കാറ്റിന് സമാനമായ അന്തരീക്ഷം രൂപപ്പെട്ടതാണ് ഇത് വൈകാന്‍ കാരണമായത്.
Next Story
RELATED STORIES
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; യദു ഓടിച്ച ബസിലെ വേഗപ്പൂട്ടും...
18 May 2024 2:15 PM GMTഇന്‍ഡ്യ സഖ്യത്തില്‍ തൃണമൂല്‍: 'അനുസരിച്ചില്ലെങ്കില്‍ പുറത്താവും';...
18 May 2024 10:46 AM GMTഅന്ന് ആര്‍എസ്എസ് സഹായം വേണ്ടിയിരുന്നു; ഇന്ന് ബിജെപി വളര്‍ന്നു: ജെ പി...
18 May 2024 10:06 AM GMTസംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
18 May 2024 9:51 AM GMTബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗീകാതിക്രമ പരാതി നല്കുന്നതില് നിന്ന്...
18 May 2024 9:50 AM GMTഅനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ അറസ്റ്റിൽ
18 May 2024 9:46 AM GMT