പെൺസുഹൃത്തിന്റെ വീട്ടിൽനിന്ന് പണം മോഷ്ടിച്ചു; യുഎസ് സൈനികൻ റഷ്യയിൽ അറസ്റ്റിൽ
മോസ്കോ: യുഎസ് സൈനികന് റഷ്യയിലെ വ്ളാഡിവോസ്റ്റോക്കില് മോഷണക്കുറ്റത്തിന് അറസ്റ്റിലായി. ഗോര്‍ഡന്‍ ബ്ലാക്ക് എന്ന സൈനികോദ്യോഗസ്ഥനെ ജൂലൈ രണ്ടു വരെ വിചാരണത്തടവില്‍ വിട്ടതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎ റിപ്പോര്‍ട്ടു ചെയ്തു. പെണ്‍സുഹൃത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈനികനെ അറസ്റ്റു ചെയ്തതെന്നും റിപോര്‍ട്ടില്‍ പറയുന്നു.
വ്ളാഡിവോസ്റ്റോക് സ്വദേശിയായ യുവതിയുമായി സൈനികന് അടുപ്പത്തിലായിരുന്നുവെന്നും, പരാതിക്കാരിയുടെ വീട്ടില്‍നിന്ന് രണ്ടുലക്ഷം റൂബിള്‍ മോഷ്ടിച്ചെന്നുമാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. ദക്ഷിണ കൊറിയയില്‍ വിന്യസിച്ച യുഎസ് സംഘത്തോടൊപ്പമുണ്ടായിരുന്ന ഗോര്‍ഡന്‍ ബ്ലാക്ക്, സ്വദേശമായ ടെക്സാസിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇതിനിടെ ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാന്‍ വ്ളാഡിവോസ്റ്റോക്കില് എത്തി. പിന്നീട് ഇവിടെവച്ച് അറസ്റ്റു ചെയ്യപ്പെട്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. അതേസമയം, അറസ്റ്റ് സ്ഥിരീകരിച്ച യുഎസ് വക്താവ് ജോണ്‍ കിര്‍ബി, കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല.
യുക്രെയ്ന് യുദ്ധത്തെ തുടര്‍ന്ന് അമേരിക്കയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, യുഎസ് പൗരന് വീണ്ടും അറസ്റ്റിലായത് റഷ്യ-യുഎസ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയേക്കുമെന്ന് വിലയിരുത്തലുണ്ട്. അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ ഇവാന് ഗെര്ഷ്കോവിച് ഉള്‍പ്പെടെ നിരവധിപ്പേരെയാണ് നേരത്തെ ചാരവൃത്തി ആരോപിച്ച് റഷ്യ അറസ്റ്റു ചെയ്തത്. ഇവരില്‍ ചിലര്‍ക്ക് ജയില്‍ശിക്ഷ വിധിച്ചതിനെതിരെ യുഎസ് രംഗത്തുവന്നിരുന്നു.
RELATED STORIES
ഇസ്രായേലിലേക്കുള്ള കപ്പലിന് അനുമതി തടഞ്ഞ് സ്പെയിന്; കപ്പലില്‍...
17 May 2024 5:32 PM GMT'ഓപറേഷന് കോംപ്ലക്സ്'; 12 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു
16 May 2024 11:32 AM GMTഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
14 May 2024 4:12 AM GMTജപ്പാനിലും ഫലസ്തീന് അനുകൂല പ്രതിഷേധം
12 May 2024 12:02 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMT