ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെയെന്ന് സ്ഥിരീകരിച്ചു
കോട്ടയം:കോട്ടയം ഏറ്റുമാനൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെയെന്ന് സ്ഥിരീകരിച്ചു. ഗുരുവായൂര്‍ മധുര എക്‌സ്പ്രസില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം. ഗുരുവായൂര്‍ മധുര എക്‌സ്പ്രസിന്റെ ഏഴാം നമ്പര്‍ ബോഗിയിലെ യാത്രക്കാരന്‍ തെങ്കാശി സ്വദേശി കാര്‍ത്തിക്കിനാണ് പാമ്പ് കടിയേറ്റത് . ട്രെയിന്‍ ഏറ്റുമാനൂരില്‍ എത്തിയപ്പോള്‍ ആയിരുന്നു സംഭവം . കാര്‍ത്തിക്കിനെ ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കടിച്ചത് പാമ്പാണോ എലിയാണോ എന്ന കാര്യത്തില്‍ റെയില്‍വേയും ആര്‍പിഎഫും ആദ്യം സംശയം പ്രകടിപ്പിച്ചെങ്കിലും ട്രയിനില്‍ പാമ്പിനെ കണ്ടെന്ന് സഹയാത്രക്കാര്‍ പറഞ്ഞു. പാമ്പിനെ കണ്ടതായി കടിയേറ്റ യുവാവും പറഞ്ഞ സാഹചര്യത്തില്‍ പാമ്പു കടിക്കുളള ചികിത്സ തുടങ്ങിയെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ഏഴാം നമ്പര്‍ ബോഗി സീല്‍ ചെയ്ത ശേഷം ട്രയിന്‍ യാത്ര തുടര്‍ന്നു.
ഗുരുവായൂരില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന സമയത്ത് പാമ്പ് കയറിയതാകാം എന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി നല്‍കുന്ന വിശദീകരണം . എന്നാല്‍ ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്. പാമ്പുകടിയേറ്റ യുവാവിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
RELATED STORIES
അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം...
29 April 2024 12:58 PM GMTഹേമന്ത് സോറന്റെ അറസ്റ്റ്; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്...
29 April 2024 12:56 PM GMTസുനിതയും അതിഷിയും തിഹാർ ജയിലിലെത്തി കെജ് രിവാളിനെ കണ്ടു
29 April 2024 12:47 PM GMTആരാധനാലയങ്ങളുടെ പേരില്‍ വോട്ട് തേടി; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി...
29 April 2024 12:23 PM GMTഅമിത് ഷായുടെ കൃത്രിമ വീഡിയോ; തെലങ്കാന മുഖ്യമന്ത്രിക്ക് പോലിസിന്റെ...
29 April 2024 12:10 PM GMTമുന്‍ കേന്ദ്രമന്ത്രി ശ്രീനിവാസ പ്രസാദ് അന്തരിച്ചു
29 April 2024 10:09 AM GMT