വാഹനാപകടത്തിൽ തമിഴ് നടന് മനോ മരിച്ചു; ഭാര്യയുടെ നില ഗുരുതരം
BY SHN29 Oct 2019 12:22 PM GMT
X
SHN29 Oct 2019 12:22 PM GMT
ചെന്നൈ: പ്രശസ്ത മിമിക്രി താരവും നടനുമായ മനോ ചെന്നൈയിലെ അവദിയിലുണ്ടായ അപകടത്തില്‍ മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയില്‍. ഇരുവരും കാറില്‍ യാത്ര ചെയ്യവെ നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. മനോ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഭാര്യയെ രാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവരുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
പുഴല്‍ എന്ന തമിഴ് സിനിമയില്‍ മുരളിക്കും ഇമചന്ദ്രനുമൊപ്പം പ്രധാന വേഷമിട്ടവരില്‍ ഒരാളായിരുന്നു മനോ. അഴക് സംവിധാനം ചെയ്ത പുഴല്‍ 2010ലാണ് പുറത്തിറങ്ങിയത്.ടെലിവിഷന്‍ ചാനലില്‍ അവതാരകനായിട്ടാണ് മനോ സിനിമാ മേഖലയിലേക്ക് ചുവടുവച്ചത്. ഒട്ടേറെ റിയാലിറ്റി ഷോകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിലടക്കം മിമിക്ര പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം.
Next Story
RELATED STORIES
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; യദു ഓടിച്ച ബസിലെ വേഗപ്പൂട്ടും...
18 May 2024 2:15 PM GMTഇന്‍ഡ്യ സഖ്യത്തില്‍ തൃണമൂല്‍: 'അനുസരിച്ചില്ലെങ്കില്‍ പുറത്താവും';...
18 May 2024 10:46 AM GMTഅന്ന് ആര്‍എസ്എസ് സഹായം വേണ്ടിയിരുന്നു; ഇന്ന് ബിജെപി വളര്‍ന്നു: ജെ പി...
18 May 2024 10:06 AM GMTസംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
18 May 2024 9:51 AM GMTബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗീകാതിക്രമ പരാതി നല്കുന്നതില് നിന്ന്...
18 May 2024 9:50 AM GMTഅനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ അറസ്റ്റിൽ
18 May 2024 9:46 AM GMT