Latest News

സുഗന്ധഗിരി മരംമുറിക്കേസില്‍ നടപടി; വനംവകുപ്പ് ഉദ്യോഗസ്ഥ കെ നീതുവിന് സസ്പെന്‍ഷന്‍

സുഗന്ധഗിരി മരംമുറിക്കേസില്‍ നടപടി; വനംവകുപ്പ് ഉദ്യോഗസ്ഥ കെ നീതുവിന് സസ്പെന്‍ഷന്‍
X

വയനാട്: സുഗന്ധഗിരി മരംമുറിക്കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍. കല്പറ്റ റേഞ്ചര്‍ കെ നീതുവിനെയാണ് സസ്‌പെന്റ് ചെയ്തത്. ജാഗ്രത കുറവ് ഉണ്ടായി എന്ന വിജിലന്‍സ് റിപോര്‍ട്ടിന്മേനിലാണ് നടപടി. റേഞ്ചര്‍ കെ. നീതുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ 11 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയേക്കുമെന്നും സൂചനയുണ്ട്. കല്‍പറ്റ റേഞ്ചിലെ 6 ബിഎഫ്ഒ, 5 വാച്ചര്‍മാര്‍ എന്നിവര്‍ക്കെതിരെയാകും നടപടി.

വനംവകുപ്പ് എടുത്ത കേസില്‍ നിലവില്‍ ഒമ്പത് പ്രതികളാണ് ഒള്ളത്. ഈ പ്രതിപ്പട്ടികയിലേക്ക് വനംവാച്ചര്‍ ജോണ്‍സണെ കൂടി ചേര്‍ക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അനധികൃതമായി മരംമുറിക്കാന്‍ ജോണ്‍സന്റെ ഒത്താശയുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് ശുപാര്‍ശ. സംഭവത്തില്‍ സസ്‌പെന്‍ഷനിലായ കല്‍പ്പറ്റ ഫോറസ്റ്റ് സെഷന്‍ ഓഫീസര്‍ ചന്ദ്രനെ പ്രതിചേര്‍ക്കുന്നത് പരിശോധിക്കണമെന്നും വിജിലന്‍സ് റിപോര്‍ട്ടിലുണ്ട്. വീടിന് ഭീഷണിയായ 20 മരം മുറിക്കാനുള്ള ഉത്തരവിന്റെ മറവില്‍ 102 മരങ്ങള്‍ ആകെ മുറിച്ചെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കല്‍പ്പറ്റ റേഞ്ചിലെ ആറ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരേയും 5 വനംവാച്ചര്‍മാരേയും വൈകാതെ സ്ഥലം മാറ്റിയേക്കും.

Next Story

RELATED STORIES

Share it