വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിനയുടെ വയറ്റില്‍ വീണ്ടും മുഴ; ശസ്ത്രക്രിയ വേണം
ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ പന്തീരാങ്കാവ് സ്വദേശി കെകെ ഹര്‍ഷിനയ്ക്ക് വീണ്ടും ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍. വയറ്റില്‍ നിന്ന് കത്രിക നീക്കം ചെയ്ത ഭാഗത്ത് മുഴ രൂപപ്പെട്ടിരിക്കുകയാണ്. ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. കടുത്ത വയറുവേദനയും കൈകളിലെ അസഹനീയ വേദനയും കാരണം ഹര്‍ഷിനയെ കഴിഞ്ഞ ദിവസം മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് മുഴ കണ്ടെത്തിയത്. ആശുപത്രിയില്‍ കിടക്ക ഒഴിവില്ലാത്തതിനാല്‍ അടുത്ത ദിവസമെത്തി അഡ്മിറ്റാവാനാണ് പറഞ്ഞിരിക്കുന്നത്. കൈവേദനയ്ക്ക് ന്യൂറോ വിഭാഗം ഡോക്ടറെ കാണാനുള്ള തീയതിയും നല്‍കിയിട്ടുണ്ട്. അതേസമയം കത്രിക കുടുങ്ങിയ സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും പ്രതികളായ കേസ് കുന്ദമംഗലം കോടതി 19ന് പരിഗണിക്കും.
ചികിത്സയ്ക്കും മറ്റുമായി ഏറെ സാമ്പത്തിക പ്രയാസം അനുഭവിക്കുകയാണെന്ന് ഹര്‍ഷിനയുടെ ഭര്‍ത്താവ് അഷ്റഫ് പറഞ്ഞു. കടം ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഒരു സഹായവും നല്‍കിയിട്ടില്ലെന്നും അഷ്റഫ് പറഞ്ഞു.
RELATED STORIES
മധുരയിൽ തീവണ്ടിയിൽ മലയാളി വനിതാ ഗാർഡിന് നേരേ ആക്രമണം; മൊബൈലും പണവും...
1 May 2024 7:39 AM GMTആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍
1 May 2024 7:37 AM GMTനഗരമധ്യത്തില്‍ ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ ഏറ്റുമുട്ടി; ഒരാൾ...
1 May 2024 7:35 AM GMTലൈംഗിക പീഡന പരാതി; പ്രജ്വലിനും രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക...
1 May 2024 5:50 AM GMTപിടിച്ചെടുത്ത ഒരു കോടി രൂപയുടെ സ്രോതസ് വെളിപ്പെടുത്തൂ: സിപിഎമ്മിനോട്...
1 May 2024 5:30 AM GMTനിര്‍ണായക തെളിവ് ശേഖരിക്കണം; കെഎസ്ആർടിസി ബസിനുള്ളിലെ സിസിടിവി ഇന്ന്...
1 May 2024 5:27 AM GMT