Latest News

ഓപൺ എഐയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യ മിശ്ര

ഓപൺ എഐയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യ മിശ്ര
X

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയും ചാറ്റ് ജിപിടിയുടെ നിര്‍മാതാവുമായ ഓപണ്‍ എഐയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യ മിശ്ര. ഇന്ത്യയിലെ പബ്ലിക് പോളിസി അഫയേഴ്‌സ്, പാര്‍ട്ണര്‍ഷിപ്പ് മേധാവിയായാണ് പ്രഗ്യയെ നിയമിച്ചിരിക്കുന്നത്. ഓപണ്‍ എഐയുടെ ഇന്ത്യയിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് ഇവരുടെ ചുമതല.

39കാരിയായ പ്രഗ്യ മുമ്പ് മുമ്പ് ട്രൂകോളറിലും മെറ്റാ പ്ലാറ്റ്‌ഫോംസ് ഇന്‍കോര്‍പ്പറേഷനിലും ജോലി ചെയ്തിരുന്നു. അതിനുമുമ്പ്, അവര്‍ മെറ്റാ പ്ലാറ്റ്‌ഫോംസ് ഇന്‍കോര്‍പറേഷനിലായിരുന്നു. അവിടെ 2018ല്‍ വ്യാജ വാര്‍ത്തകള്‍ക്കെതിരായ വാട്‌സ് ആപ്പിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കി. ഈ മാസാവസാനത്തോടെ പ്രഗ്യ ഓപണ്‍ എഐയില്‍ ജോലി തുടങ്ങും.

ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ പ്രഗ്യ 2012 ല്‍ ഇന്റര്‍നാഷനല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് എംബിഎയും കരസ്ഥമാക്കി. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കോണമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് ബാര്‍ഗെയിനിങ് ആന്റ് നെഗോഷ്യേഷന്‍സില്‍ ഡിപ്ലോമ നേടി.

Next Story

RELATED STORIES

Share it