ജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി
കൊച്ചി: ജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരന് കെജി ഉണ്ണികൃഷ്ണനെ മരിച്ചനിലയില്‍ കണ്ടെത്തി. ആലുവ മുഖ്യ തപാല്‍ ഓഫിസിലെ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററാണ്. വെള്ളിയാഴ്ച രാവിലെ പോസ്റ്റ് ഓഫിസിന് സമീപത്തെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫിസില്‍ പഴയ ഫയലുകള്‍ സൂക്ഷിക്കുന്ന കെട്ടിടത്തില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ആലുവ മുപ്പത്തടം സ്വദേശിയായ ഉണ്ണികൃഷ്ണന് ബുധനാഴ്ച രാവിലെ പതിനൊന്ന് മണിവരെ ഓഫിസില്‍ ജോലിയില്‍ ഉണ്ടായിരുന്നു. പിന്നീട് ഉണ്ണികൃഷ്ണനെ കാണാതായ വിവരം ഓഫിസിലെ ജീവനക്കാര്‍ പോലിസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഓഫിസിന്റെ പരിസരത്തും പോകാന്‍ സാധ്യതയുള്ള മറ്റ് സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
വെള്ളിയാഴ്ച രാവിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫിസിലെ പഴയ സ്റ്റോര്‍ മുറിയില്‍നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഉണ്ണികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി അന്വേഷണം ആരംഭിച്ചു.
RELATED STORIES
താനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTനിരവധി ജില്ലകളില്‍ ഉഷ്ണതരംഗം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക്...
28 April 2024 2:28 PM GMTകോഴിക്കോട്ട് ഓട്ടോറിക്ഷയില്‍ ഡ്രൈവറെ വെട്ടേറ്റ് മരിച്ചനിലയില്‍...
28 April 2024 5:49 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTതലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMT