നുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: നുണക്ക് സമ്മാനം കൊടുക്കുകയാണെങ്കില്‍ ഒന്നാം സ്ഥാനം പ്രതിപക്ഷ നേതാവ് വിഡി സതീശന് കിട്ടുമെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
പ്രതിപക്ഷ നേതാവ് കാര്യങ്ങളെല്ലാം നല്ല രീതിയില്‍ മനസ്സിലാക്കി പറയുന്നയാളാണ് എന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ പലരും ധരിച്ചിട്ടുള്ളത്. പക്ഷേ അടുത്തകാലത്തായി അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വളരെ തരംതാഴ്ന്ന നിലയിലാണെന്നും വസ്തുതാ വിരുദ്ധമായതാണെന്നും കേരളത്തിന് ബോധ്യമായി വരികയാണ് മുഖ്യമന്ത്രി പറഞ്ഞു.
സതീശനെ പോലൊരാള്‍ പച്ചക്കള്ളം പറയുമെന്ന് ആരും പ്രതീക്ഷിക്കില്ലല്ലോ. കാരണം പ്രതിപക്ഷ നേതാവല്ലേ, കള്ളം നാടിന് മുമ്പാകെ പറയുമോ? പക്ഷേ, നുണക്ക് ഒരു സമ്മാനം കൊടുക്കുകയാണെങ്കില്‍ ഒരു സംശയവുമില്ല പ്രതിപക്ഷ നേതാവിന് ഒന്നാം സമ്മാനം തന്നെ കിട്ടും. അടുത്ത ദിവസം അദ്ദേഹം പറയുകയാണ്, ഇലക്ടറല്‍ ബോണ്ട് അത് സിപിഎമ്മും വാങ്ങിയിട്ടുണ്ട് എന്ന്. എന്തൊരു പച്ച നുണയാണത്- മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
RELATED STORIES
കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്; ബീച്ചിലേക്കുള്ള യാത്രയും കടലിലെ...
3 May 2024 11:53 AM GMTകൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; മൂന്ന് പേര് കസ്റ്റഡിയില്‍
3 May 2024 10:49 AM GMTഉഷ്ണതരംഗം: മദ്റസകള്‍ക്ക് മെയ് ആറ് വരെ അവധി
3 May 2024 10:36 AM GMTഫ്ളാറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തേക്കെറിഞ്ഞത് മാതാവ്; യുവതി ലൈംഗിക...
3 May 2024 9:38 AM GMTയുവതിയെ ഹോട്ടലില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്...
3 May 2024 8:55 AM GMTഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിഞ്ഞത് ആമസോൺ പാര്‍സല്‍ കവറില്‍;...
3 May 2024 8:53 AM GMT