എംബാപ്പെയ്ക്കും സ്റ്റെര്‍ലിങിനും ഹാട്രിക്ക്; സിറ്റിക്കും പിഎസ്ജിക്കും തകര്‍പ്പന്‍ ജയം
സ്റ്റംഫോഡ്: ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും പിഎസ്ജിക്കും വമ്പന്‍ ജയം. കിലിയന്‍ എംബാപ്പെയുടെയും റഹീം സ്റ്റെര്‍ലിങിന്റെയും ഹാട്രിക്ക് മികവിലാണ് ഇരു ക്ലബ്ബുകള്‍ക്കും ജയം. ഇന്ന് നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ഗ്രൂപ്പ് സിയില്‍ ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്ലാന്റയെ 5-1നാണ് സിറ്റി തോല്‍പ്പിച്ചത്. സ്റ്റെര്‍ലിങിന്റെ ഗോളുകള്‍ 58, 64, 69 മിനിറ്റുകളിലായിരുന്നു. മല്‍സരത്തില്‍ സിറ്റി താരം സെര്‍ജിയോ അഗ്വേറ ഇരട്ട ഗോളുകള്‍ (34, 38) നേടി. 82ാം മിനിറ്റില്‍ സിറ്റി താരം ഫോഡന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. മെലിനോവസകിയാണ് അറ്റ്ലാന്റയുടെ ഏക ഗോള്‍ നേടിയത്. ജയത്തോടെ സിറ്റി ഗ്രൂപ്പില്‍ ഒന്നാമതെത്തി.
ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ബെല്‍ജിയം ക്ലബ്ബായ ക്ലബ്ബ് ബ്രൂഗ്സിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചു. മല്‍സരത്തില്‍ എംബാപ്പെ ഹാട്രിക്ക് നേടി. രണ്ടാം പകുതിയില്‍ സബ്സറ്റിറ്റിയൂട്ടായി ഇറങ്ങി ഹാട്രിക്ക് നേടുന്ന രണ്ടാംമത്തെ താരമെന്ന റെക്കോഡും എംബാപ്പെ നേടി. 61, 79, 83 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകള്‍. ഇക്കാര്‍ഡി ഇരട്ട ഗോള്‍ നേടി. 7, 63 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ജയത്തോടെ ഒമ്പതു പോയിന്റുമായി പിഎസ്ജി ഗ്രൂപ്പില്‍ ഒന്നാമതാണ്.
RELATED STORIES
ഇന്‍ഡ്യ സഖ്യത്തില്‍ തൃണമൂല്‍: 'അനുസരിച്ചില്ലെങ്കില്‍ പുറത്താവും';...
18 May 2024 10:46 AM GMTഅന്ന് ആര്‍എസ്എസ് സഹായം വേണ്ടിയിരുന്നു; ഇന്ന് ബിജെപി വളര്‍ന്നു: ജെ പി...
18 May 2024 10:06 AM GMTസംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
18 May 2024 9:51 AM GMTബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗീകാതിക്രമ പരാതി നല്കുന്നതില് നിന്ന്...
18 May 2024 9:50 AM GMTഅനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ അറസ്റ്റിൽ
18 May 2024 9:46 AM GMTപക്ഷിപ്പനി:പത്തനംതിട്ടയിലെ നിരണം ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡില്‍...
18 May 2024 9:45 AM GMT