കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കണ്ണൂര്‍-പോണ്ടിച്ചേരി എ.സി ബസ് സര്‍വ്വീസ് സെപ്തംബര്‍ മൂന്ന് മുതല്‍
കണ്ണൂരില്‍ നിന്നും വൈകീട്ട് 5ന് ആരംഭിക്കുന്ന സര്‍വ്വീസ് തലശ്ശേരി, മാഹി, കോഴിക്കോട്, മലപ്പുറം, പെരിന്തല്‍മണ്ണ, പാലക്കാട്, കോയമ്പത്തൂര്‍, സേലം, ആത്തൂര്‍, നെയ്വേലി, കടലൂര്‍ വഴി പിറ്റേ ദിവസം രാവിലെ 7.45ന് പോണ്ടിച്ചേരിയില്‍ എത്തിച്ചേരും.
തിരുവനന്തപുരം: മലബാറിലെ യാത്രക്കാരുടെ ചിരകാല സ്വപ്നമായ കണ്ണൂര്‍ പോണ്ടിച്ചേരി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വ്വീസ് സെപ്തംബര്‍ മൂന്നാം തിയ്യതി മുതല്‍ ആരംഭിക്കും. 3ാം തിയ്യതി ഉച്ചയ്ക്ക് 2ന് മന്ത്രി ആന്റണി രാജുവാണ് സര്‍വ്വീസിന് തുടക്കം കുറിയ്ക്കും. രാമചന്ദ്രന് കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിഎംഡി ബിജുപ്രഭാകര്‍, എംപി മാരായ കെ സുധാകരന്, വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, അഡ്വ. പി സന്തോഷ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയി പങ്കെടുക്കും. കണ്ണൂര്‍ മേയര്‍ ടിഒ മോഹനന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ തുടങ്ങി മറ്റ് ജനപ്രതിനിധികള്‍, കക്ഷി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ട്രേഡ് യൂണിയന് നേതാക്കള്‍, കെഎസ്ആര്‍ടിസി ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മാഹി പ്രദേശത്തുള്ളവര്‍ക്ക് എല്ലാ ആവശ്യങ്ങള്‍ക്കും പോണ്ടിച്ചേരിയുമായി ബന്ധപ്പെടുന്ന അവസ്ഥയില്‍ അവര്‍ക്ക് പുതിയ ബസ് സര്‍വ്വീസ് ഉപകാരപ്രദമാകുകയും ചെയ്യും. കൂടാതെ പോണ്ടിച്ചേരിയിലെ മെഡിക്കല്‍ കോളജ് അടക്കമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിര്ദ്യാര്ത്ഥികള്ക്കും ഈ സര്‍വ്വീസ് ഗുണകരമാകും.
കണ്ണൂരില്‍ നിന്നും വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന സര്‍വ്വീസ് തലശ്ശേരി, മാഹി, കോഴിക്കോട്, മലപ്പുറം, പെരിന്തല്‍മണ്ണ, പാലക്കാട്, കോയമ്പത്തൂര്‍, സേലം, ആത്തൂര്‍, നെയ്വേലി, കടലൂര്‍ വഴി പിറ്റേ ദിവസം രാവിലെ 7.45 ന് പോണ്ടിച്ചേരിയില്‍ എത്തിച്ചേരും. പോണ്ടിച്ചേരിയില്‍ നിന്നും വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന സര്‍വ്വീസ് പിറ്റേന്ന് രാവിലെ 8.45 ന് കണ്ണൂരും എത്തിച്ചേരുന്ന രീതിയിലാണ് സര്‍വ്വീസ് നടത്തുക.
RELATED STORIES
മാലിന്യക്കൂഴിയില് മൂന്നുവയസ്സുകാരന്റെ മൃതദേഹം; ബിഹാറില്‍ നാട്ടുകാര്‍...
17 May 2024 9:35 AM GMTബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി...
17 May 2024 9:23 AM GMTയുപി മതപരിവര്‍ത്തന വിരുദ്ധ നിയമത്തില്‍ ഭരണഘടനാ ലംഘനമെന്ന് സുപ്രിം...
17 May 2024 9:10 AM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന്...
17 May 2024 6:08 AM GMT'അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല'; പ്രശ്നമുണ്ടെന്ന്...
17 May 2024 5:51 AM GMTകോഴിക്കോട് ടൈപ്പ് വണ്‍ പ്രമേഹ രോഗിയായ പതിനേഴ്കാരി മരിച്ചു
17 May 2024 5:15 AM GMT