Latest News

ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ് ബ്ലാസ്റ്റേഴ്‌സ് പുറത്ത്

ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ് ബ്ലാസ്റ്റേഴ്‌സ് പുറത്ത്
X

ഭുവനേശ്വര്‍: ഐഎസ്എല്‍ പ്ലേ ഓഫില്‍ ഒഡീഷ എഫ് സിക്കെതിരെ ലീഡ് എടുത്തശേഷം അവസാന മൂന്ന് മിനിറ്റില്‍ സമനില ഗോള്‍ വഴങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫില്‍ തോല്‍വി. നിശ്ചിത സമയത്ത് ഇരു ടീമും 1-1 സമനില പാലിച്ച മത്സരത്തില്‍ എക്‌സ്ട്രാ ടൈമിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഒഡീഷ വിജയേേഗാള്‍ നേടിയത്. പരിക്കിന്റെ നീണ്ട ഇടവേളക്കുശേഷം രണ്ടാം പകുതിയിലിറങ്ങിയ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണക്കും ഇത്തവണ ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 67ാം മിനിറ്റില്‍ ഫെഡോര്‍ സിര്‍നിച്ചിലൂടെ മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ് 87ാം മിനിറ്റ് വരെ ലീഡ് നിലനിര്‍ത്തി വിജയത്തിന് അടുത്ത് എത്തിയെങ്കിലും 87ാം മിനിറ്റില്‍ ഡിയാഗോ മൗറീഷ്യയുടെ ഗോളില്‍ സമനില പിടിച്ച ഒഡീഷ ജീവന്‍ നീട്ടിയെടുത്തു. പിന്നീട് എക്‌സ്ട്രാ ടൈമില്‍ 98ാം മിനിറ്റില്‍ ഇസാക് വാന്‍ലാല്‍റൈട്‌ഫെലയിലൂടെ ലീഡെടുത്ത ഒഡീഷക്കെതിരെ ഗോള്‍ തിരിച്ചടിക്കാന്‍ മഞ്ഞപ്പടക്കായില്ല. തോല്‍വിയോടെ സെമി കാണാതെ പുറത്തായ ബ്ലാസ്‌റ്റേഴ്‌സിന് ഐഎസ്എല്‍ കിരീടമെന്നത് ഒരിക്കല്‍ കൂടി കിട്ടാക്കനിയായി.




Next Story

RELATED STORIES

Share it