ബഹ്റൈനില്‍ ഇനി കാല്പന്തിന് ആവേശ നാളുകള്‍; ഇന്ത്യന്‍ സോഷ്യല്‍ ഫോറം നാലാമത് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 10 മുതല്‍
മനാമ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫുട്ബോള്‍ ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് റോളിങ് ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബോള്‍ ടൂര്‍ണമെന്റ് ഈ വരുന്ന ജൂലായ് 10,11,14,15 തീയതികളില്‍ ഹൂറ ഗോസി മാളിന് സമീപം ഉള്ള ഗ്രൗണ്ടില്‍ നടക്കും.
ബഹ്റൈനിലെ വിവിധ ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബ്ബുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു വിപുലമായ ക്യാപ്റ്റന്‍ സി മീറ്റിങ് ബാങ്കൊക് റെസ്റ്റോറന്റില്‍ വെച്ച് നടന്നു. വിപുലമായ സ്വാഗത സംഘം രൂപീകരിക്കുകയും ചെയ്തു.
ബഹ്റൈനിലെ എല്ലാ ഫുട്ബോള്‍ പ്രേമികളെയും ടൂര്‍ണമെന്റിലേക്കു ആകര്‍ഷിക്കുവാനായി ബഹ്റൈനിലെ എല്ലാ ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബ്ബുകളുടെയും പ്രഫഷണല്‍ ടീമുകളെ അണിനിരത്തിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സ്പോര്‍ട്സ് സെക്രട്ടറി റഷീദ് സയിദ് സ്വാഗതവും, ഫുട്ബോള്‍ ക്ലബ് പ്രസിഡന്റ് മുസ്തഫ ടോപ്മാന്‍ നന്ദിയും പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ യൂസഫ് അലി, ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്റ് സെയ്ഫ് അഴീക്കോട്, സെക്രട്ടറി അസീര്‍ പാപ്പിനിശ്ശേരി, ക്ലബ് ഭാരവാഹികളായ ഹംസ വല്ലപ്പുഴ, നിയാസ് തെയ്യന്‍ എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
മാരകായുധങ്ങളുമായി എത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി
19 May 2024 3:58 PM GMTഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ...
19 May 2024 2:46 PM GMTഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍...
19 May 2024 2:41 PM GMTഇസ് ലാം: ഗവേഷണങ്ങൾക്കും ആധുനികതയ്ക്കും വഴി കാണിച്ച മതം: വിസ്ഡം യൂത്ത്
19 May 2024 1:14 PM GMTതൊഴിലാളി ചൂഷണത്തിനെതിരേ എസ് ഡിടിയു പോരാടും: അഡ്വ. എ എ റഹീം
19 May 2024 12:01 PM GMTഇസ്രായേലിന്റെ സാന്നിധ്യം; ഫിഫ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇറങ്ങിപ്പോയി ...
19 May 2024 11:15 AM GMT