Latest News

റിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

റിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
X

ചിങ്ങവനം: റിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍.എറണാകുളം തോപ്പുംപടിയില്‍ വാടകക്ക് താമസിക്കുന്ന തൃശൂര്‍ മേച്ചേരിപ്പടി സ്വദേശി മുഹമ്മദ് നിന്‍ഷാദിനെയാണ് (48) ചിങ്ങവനം പോലിസ് അറസ്റ്റ് ചെയ്തത്.

വിദേശത്തേക്ക് ജോലിക്ക് ആളെ അയക്കുന്നതിനുള്ള ലൈസന്‍സോ മറ്റ് രേഖകളോ ഇല്ലാതെ പനച്ചിക്കാട് സ്വദേശിനിയെ വിസിറ്റിങ് വിസയില്‍ ജോലിക്കായി വിദേശത്തേക്കയച്ച് വിദേശത്തുള്ള ഏജന്റില്‍നിന്ന് പണം കൈപ്പറ്റുകയുംചെയ്തു.

വിദേശത്ത് എത്തിയ യുവതിക്ക് പറഞ്ഞ ജോലി നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. യുവതി വിവരം വീട്ടില്‍ അറിയിക്കുകയും ഭര്‍ത്താവ് പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു. ജില്ല പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്.ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

ചിങ്ങവനം എസ്എച്ച്ഒ ആര്‍ പ്രകാശ്, എസ്‌ഐമാരായ സജീര്‍, താജുദ്ദീന്‍, രാധാകൃഷ്ണന്‍, സിപിഒമാരായ പ്രിന്‍സ്, സഞ്ജിത്ത്, പ്രകാശ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് യുവതിയെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചുവരുകയാണ്.

Next Story

RELATED STORIES

Share it