ഇവിഎമ്മില്‍ കൃത്രിമം നടത്തിയിട്ടുണ്ട്, എല്ലാ വോട്ടും ബിജെപിക്ക്; പരാമര്‍ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് നോട്ടീസ്
BY SHN21 Oct 2019 4:01 AM GMT
X
SHN21 Oct 2019 4:01 AM GMT
ചണ്ഡീഗഡ്: വോട്ടിങ് മെഷീനില്‍ കൃത്രിമത്വം കാണിച്ചിട്ടുണ്ടെന്നും വോട്ട് മുഴുവന്‍ പാര്‍ട്ടിക്ക് ലഭിക്കുമെന്നും തുറന്നുപറഞ്ഞ ബിജെപി സ്ഥാനാര്‍ത്ഥിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.ഹരിയാനയിലെ അസ്സന്ധ് മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായ ബക്ഷിക് സിങ് വിര്‍ക്കാണ് ഇക്കാര്യം തുറന്നുപറഞ്ഞത്.
താന്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും എല്ലാ വോട്ടും ബിജെപിക്ക് തന്നെ ലഭിക്കുമെന്നും ബക്ഷിക് പറയുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. വോട്ടിങ് യന്ത്രത്തിലെ ഏത് ബട്ടണില്‍ അമര്‍ത്തിയാലും വോട്ട് മുഴുവന്‍ ബിജെപിക്ക് ലഭിക്കുമെന്നും ആര് ആര്‍ക്ക് വോട്ട് ചെയ്യുമെന്നത് താന്‍ അറിയുമെന്നും ബക്ഷിക് അണികളോട് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.
Next Story
RELATED STORIES
റഫ ആക്രമണം ഉടനടി നിര്‍ത്തണം; ഇസ്രയേലിന് ഐസിജെയുടെ ഉത്തരവ്
24 May 2024 2:55 PM GMTട്വന്റി20 ലോകകപ്പ്: ഷാഹിദ് അഫ്രീദി അംബാസഡര്‍
24 May 2024 12:55 PM GMTഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗപരിശോധനയ്ക്കായി ഭാര്യയുടെ വയര്‍ കീറി;...
24 May 2024 12:08 PM GMTപത്തനംതിട്ടയിൽ യുവാവിനെ തിയേറ്റർ കോംപൗണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
24 May 2024 11:28 AM GMTബാര്‍ കോഴ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യം; ഡിജിപിക്ക് കത്ത് നൽകി...
24 May 2024 11:18 AM GMTബുര്‍ഖ ധരിച്ചെത്തുന്ന വോട്ടര്‍മാരെ പരിശോധിക്കണം; ബിജെപി തിരഞ്ഞെടുപ്പ്...
24 May 2024 10:38 AM GMT