സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം: സമൂഹ ചിത്രരചനാ മത്സരം നാളെ
തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തൃശൂര്‍ ജില്ലയില്‍ ഏപ്രില്‍ 18 മുതല്‍ 24 വരെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ത്ഥം സമൂഹ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. തൃശൂര്‍ തേക്കിന്‍കാട് വിദ്യാര്‍ത്ഥി കോര്‍ണറില്‍ നാളെ വൈകീട്ട് 3.30ന് നടക്കുന്ന സമൂഹ ചിത്രരചന പി ബാലചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. പാട്ടുകാരനും ചിത്രകാരനുമായ എങ്ങണ്ടിയൂര്‍ കാര്‍ത്തികേയന്‍ മുഖ്യാതിഥിയാകും.
സമൂഹ ചിത്രരചനയ്ക്ക് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്കായി ഏപ്രില്‍ 12ന് ജില്ലയിലെ 18 ബി ആര്‍ സികളിലായി ചിത്രരചനാ മത്സരം നടത്തിയിരുന്നു. ആയിരത്തോളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. ബ്ലോക്ക് തല മത്സരത്തില്‍ പങ്കെടുത്ത കുട്ടികളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കുട്ടികളാണ് സമൂഹ ചിത്രരചനയില്‍ പങ്കെടുക്കുക. കുട്ടികള്‍ക്കുള്ള സമ്മാനവിതരണവും ഇതേ വേദിയില്‍ വെച്ചുനടക്കും.
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT