ബഫര്‍ സോണ്‍: കേരളം ഉള്‍പ്പെടെ നല്കിയ ഹരജികള്‍ ഇന്ന് സുപ്രിംകോടതിയില്‍
BY NSH15 March 2023 3:27 AM GMT
X
NSH15 March 2023 3:27 AM GMT
ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ ഭൂപരിധിയില്‍ ഇളവ് തേടി കേരളം അടക്കം വിവിധ സംസ്ഥാനങ്ങള്‍ നല്കിയ അപേക്ഷ ബുധനാഴ്ച സുപ്രിംകോടതിഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബി ആര് ഗവായ്, ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സഞ്ജയ് കൗള്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കി കഴിഞ്ഞവര്‍ഷം ജൂണ്‍ മൂന്നിന് സുപ്രിംകോടതി പുറപ്പെടുവിച്ച വിധിയില്‍ ഇളവുവേണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അപേക്ഷ. 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ബഫര്‍ സോണ്‍ വിഷയത്തില്‍ കോടതി വിധിയില്‍ വ്യക്തത വേണമെന്നാണ് മറ്റ് സംസ്ഥാനങ്ങളുടെ ആവശ്യം. ജനവാസമേഖലയില്‍ ഇളവുകള്‍ നല്‍കുന്നതടക്കമുള്ള അപേക്ഷകള്‍ കോടതിയുടെ പരിഗണനയിലുണ്ട്.
Next Story
RELATED STORIES
സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും
15 May 2024 5:15 PM GMTകരിപ്പൂരില്‍ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
15 May 2024 5:11 PM GMTഎസ് കെ പി എഫ് മെഡിസിനല്‍ ഇന്‍ഫര്‍മേഷന്‍ ഡെസ്ക് പ്രവര്‍ത്തനാമാരംഭിച്ചു
15 May 2024 4:59 PM GMTകപ്പൽ ബോട്ടിലിടിച്ച് മൽസ്യത്തൊഴിലാളികൾ മരിച്ച സംഭവം: ക്യാപ്റ്റനടക്കം...
15 May 2024 4:23 PM GMTസംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ അഞ്ച്...
15 May 2024 2:26 PM GMTഅജ്ഞാതൻ തട്ടിക്കൊണ്ടുപോയ പത്തുവയസ്സുകാരി ലൈംഗികാതിക്രമത്തിന്...
15 May 2024 2:24 PM GMT