Latest News

ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു; സ്‌കൂട്ടര്‍ ലോറിയിലിടച്ച് യുവതി മരണപ്പെട്ടു

സലീനയുടെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങുകയായിരുന്നു.

ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു; സ്‌കൂട്ടര്‍ ലോറിയിലിടച്ച് യുവതി മരണപ്പെട്ടു
X


മലപ്പുറം; പരപ്പനങ്ങാടി താനൂര്‍ റോഡില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് സ്വദേശി മരിച്ചു. അയ്യപ്പന്‍കാവ് പടിഞ്ഞാറ് താമസിക്കുന്ന സെയ്തലവി എന്ന ചെറിയ ബാവ (60)യാണ് മരിച്ചത്. അപകടം നടന്ന ഉടനെ തന്നെ മലപ്പുറത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു. രാത്രി 9.30 ഓടെ മരണം സംഭവിക്കുകയായിരുന്നു.

മലപ്പുറത്ത് നടന്ന മറ്റൊരു അപകടത്തില്‍ സ്‌കൂട്ടര്‍ ലോറിയുമായി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. കരിങ്കലത്താണിയില്‍ ഭര്‍ത്താവിന്റെ കൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കവെയാണ് അപകടം. വെള്ളക്കുന്ന സലീനയാണ് മരിച്ചത്. ഇന്ന് രാവിലെ 6.30നാണ് അപകടം. സലീനയുടെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങുകയായിരുന്നു.


Next Story

RELATED STORIES

Share it