കാല്‍നടയാത്രികര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി രണ്ട് പേര് മരിച്ചു
BY NSH14 March 2023 3:51 AM GMT
X
NSH14 March 2023 3:51 AM GMT
ക്യൂബെക്: കാനഡയിലെ വടക്കന്‍ ക്യൂബെക്കില്‍ പിക്കപ്പ് ട്രക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്യൂബെക്കിലെ ആംക്വി പട്ടണത്തില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. എഴുപതും അറുപതും വയസുള്ളവരാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ 38കാരനായ ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു. അപകടം ആസൂത്രിതമാണോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലിസ് വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞമാസം മോണ്ട്രിയല് ഡേകെയര്‍ സെന്ററിലേക്ക് ഒരു ബസ് ഇടിച്ചുകയറി രണ്ട് കുട്ടികള്‍ മരിച്ചിരുന്നു.
Next Story
RELATED STORIES
ഇസ്രായേലിനെതിരേ അറസ്റ്റ് വാറണ്ടില്ല; ഐസിസിക്കെതിരേ യുഎന്നില്‍...
15 May 2024 2:23 PM GMTറഫയിൽ ഇസ്രായേൽ ആക്രമണം: മുൻ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു
14 May 2024 10:23 AM GMT'യൂറോവിഷനില്നിന്ന് ഇസ്രായേലിനെ ഒഴിവാക്കണം'; സ്വീഡനില്‍ കൂറ്റന്‍ റാലി
10 May 2024 1:01 PM GMTഗുജറാത്തില്‍ ആറ് നൂറ്റാണ്ട് പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; സംഘര്‍ഷം
9 May 2024 4:31 PM GMTപുത്തന്‍ ലാപ്ടോപിന് ഓര്‍ഡര്‍ ചെയ്തു; ലഭിച്ചത് പഴയ ലാപ്ടോപ്
9 May 2024 2:27 PM GMTകാന്‍സര്‍ ഉണ്ടാക്കും; 467 ഭക്ഷ്യോല്പ്പന്നങ്ങളില് മാരകവിഷമെന്ന്...
9 May 2024 10:17 AM GMT